ഭാഷ | വിയറ്റ്നാമീസ് |
സംവിധാനം | Dang Nhat Minh |
പരിഭാഷ | ജ്യോതിഷ് സി |
ജോണർ | ഡ്രാമ |
“10ആം ചാന്ദ്ര മാസത്തിലെ രണ്ടാം ദിനത്തിൽ ആത്മാക്കൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനാകും”
വിയറ്റ്നാമിലെ യുദ്ധം പശ്ചാത്തലമാക്കി അണിയിച്ചൊരുക്കിയ ഒരു കുടുംബ ചലച്ചിത്രമാണ് “വെൻ ദി ടെൻത്ത് മന്ത് കംസ്.” യുദ്ധത്തിന് പുറപ്പെട്ട ഭർത്താവിനും, അദ്ദേഹം തിരികെയെത്തുന്നതും കാത്തിരിക്കുന്ന ഭർത്താവിന്റെ അച്ഛനുമിടയിൽ ഒരു വീട്ടമ്മ നേരിടുന്ന മാനസിക സംഘർഷമാണ് ചിത്രം വരച്ചു കാട്ടുന്നത്. കുടുംബ പ്രേക്ഷകരെ ഒട്ടും നിരാശരാക്കാതെ ബന്ധങ്ങളുടെ പ്രാധാന്യം എന്തെന്നു കാണിച്ചു തരുന്ന ഒരു ചിത്രമാണിത്. ഈ സിനിമയുടെ അവസനാന 15 മിനിറ്റുകൾ സങ്കടകരമായ ഒട്ടനവധി നിമിഷങ്ങളിലൂടെ പ്രേക്ഷക മനസ്സിനെ കൈപിടിച്ച് കൊണ്ടുപോകും എന്നതിൽ ഒട്ടും സംശയിക്കേണ്ടതില്ല. യുദ്ധത്തിൽ മരണപ്പെട്ട ഭർത്താവിന്റെ വിയോഗം വൃദ്ധനായ തന്റെ ഭർത്താവിന്റെ അച്ഛനിൽ നിന്നും മറച്ചു പിടിച്ചു, സങ്കടങ്ങൾ സ്വയം സഹിക്കേണ്ടി വന്ന ഒരു സൈനിക പത്നിയുടെ ജീവിതത്തിന്റെ നേർസാക്ഷ്യമാണ് ഈ ചിത്രത്തിലൂടെ ഇതിന്റെ അണിയറ പ്രവർത്തകർ പറയാൻ ശ്രമിക്കുന്നത്. സിനിമ ഇറങ്ങി വർഷങ്ങൾ ഏറെ ആയിട്ടും, പ്രേക്ഷക മനസ്സിൽ ഒരു നൊമ്പരമായി ഇതിലെ പ്രധാന കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്നുണ്ട്.
ഏറ്റവും മികച്ച വിയറ്റ്നാമീസ് ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചലച്ചിത്രം,
ഗോൾഡൻ പ്രൈസ് നോമിനീസ്(1985)
സ്പെഷ്യൽ ജൂറി അവാർഡ് വിന്നർ (1985) തുടങ്ങി ഒരുപാട് അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണെങ്കിലും, മികച്ച ക്ലാസ്സിക് സിനിമകൾ താല്പര്യപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു മികച്ച സിനിമ തന്നെയാണ് “വെൻ ദി ടെൻത്ത് മന്ത് കംസ്”.