വെഞ്ചൻസ് ( Vengeance ) 2009

മൂവിമിറർ റിലീസ് - 478

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഫ്രഞ്ച്/ഇംഗ്ലീഷ്/ചൈനീസ്
സംവിധാനം Johnnie To
പരിഭാഷ ജസീം ജാസി
ജോണർ ആക്ഷൻ/ക്രൈം/ത്രില്ലർ

6.5/10

തന്റെ മകളെയും കുടുംബത്തേയും നിഷ്കരുണം കൊന്ന് കളഞ്ഞ ചിലരോട്, അതേ നാണയത്തിൽ പ്രതികാരം ചെയ്യാൻ തുനിഞ്ഞിറങ്ങുന്ന ഒരു പിതാവ്. അതിനയാൾ മൂന്ന് വാടകകൊലയാളികളുടെ സഹായം തേടുന്നു. തങ്ങളുടെ പ്രവർത്തന മേഖലയിൽ പ്രതിഭ തെളിയിച്ച മൂന്ന് പേർ. തുടർന്ന് നടക്കുന്ന രക്തരൂക്ഷിതമായ പ്രതികാര കഥയാണ് ‘ വെഞ്ചൻസ്’ എന്ന സിനിമയുടെ കഥ.

വിഖ്യാത ഹോങ്കോങ് ചലച്ചിത്രകാരൻ ജോണി ടോ എന്ന പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഒന്നാന്തരമൊരു ആക്ഷൻ ത്രില്ലർ സിനിമയാണിത്. വാക്കുകളിൽ വിവരിക്കുമ്പോൾ ഒരു സാധാരണ പ്രതികാരകഥയാണെങ്കിലും, അതിനെ സ്ക്രീനിൽ ആക്കിയിരിക്കുന്ന വിധം അതിഗംഭീരമാണ്. ഗൺ ഫൈറ്റ് സീനുകളാണ് ഈ സിനിമയുടെ ഹൈലൈറ്റ്. എടുത്തു വെച്ചിരിക്കുന്ന വിധം അത്ഭുതപ്പെടുത്തിക്കളയും. വാക്കുകളിലൂടെ വർണ്ണിക്കാൻ കഴിയുന്നതിനുമപ്പുറം പക്കാ സ്റ്റൈലിഷ്. ഒരു ത്രില്ലർ സിനിമാപ്രേമി ഒരിക്കലും മിസ്സാക്കി കളയാൻ പാടില്ലാത്ത ക്ലാസും മാസും ചേർന്നൊരു കിടിലൻ ഐറ്റം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ