വെഞ്ചൻസ് ഈസ് മൈൻ (Vengeance Is Mine) 2021

മൂവിമിറർ റിലീസ് - 278

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Hadi Haijaig
പരിഭാഷ യു എ ബക്കർ പട്ടാമ്പി
ജോണർ ത്രില്ലെർ

5.0/10

Hadi Hajaig ‘ന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ റിവഞ്ച് ത്രില്ലറാണ് “വെഞ്ചൻസ് ഈസ് മൈൻ”. എത്ര കണ്ടാലും നമുക്ക് മടുക്കാത്ത ഒന്നാണ് പ്രതികാരകഥകൾ പ്രമേയമാക്കി വാങ്ങുന്ന സിനിമകൾ. അത്തരത്തിലുള്ള ഒരു പ്രതികാരകഥ തികച്ചും വ്യത്യസ്തമായൊരു രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ഇത്.

അയാളുടെ എല്ലാം തകർന്നുപോയൊരു ദിവസമായിരുന്നു അത്. ആ ക്രിമിനൽ സംഘം ഇല്ലായ്മ ചെയ്തത് അയാളുടെ എല്ലാമായിരുന്നു. കടുത്ത ദുഃഖത്തിൽ ആത്മഹത്യക്ക് പലപ്പോഴും മുതിരുന്ന അയാളെ ഭാര്യയുടെയും മകളുടെ ചിരിക്കുന്ന മുഖങ്ങളായിരുന്നു തടഞ്ഞിരുന്നത്.

പോലീസും നിയമവും എല്ലാം പരാജയപെട്ടിടത്ത്, സ്വന്തമായി തന്നെ പകരം ചോദിക്കാനിറങ്ങുന്ന സാധാരണക്കാരനായൊരു വ്യക്തിയുടെ കഥയാണ് സിനിമ നമ്മോടു പറയുന്നത്.

ഒരു മധ്യവയസ്‌ക്കന്റെ പ്രതികാരം ദാഹം കാണിക്കുന്ന ഈ സിനിമയുടെ സഞ്ചാരം പതുക്കെയാണെങ്കിലും ചിത്രം നമ്മെ പിടിച്ചരുത്തുകതന്നെ ചെയ്യും. വളരെ കുറച്ചു മാത്രം സംഭാഷണങ്ങളുള്ള ഈ ചിത്രം പ്രതികാരകഥകൾ ഇഷ്ടപ്പെടുന്നവരെ ഒട്ടും നിരാശപ്പെടുത്തില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ