വി (V) 2020

മൂവിമിറർ റിലീസ് - 03

പോസ്റ്റർ : അതുൽ പി.വി
ഭാഷ തെലുങ്ക്
സംവിധാനം Mohana Krishna Indraganti
പരിഭാഷ സഫീർ അലി,ഡോ. ഓംനാഥ്, പ്രവീൺ കുറുപ്പ്
ജോണർ ഡ്രാമ/ത്രില്ലെർ

6.9/10

നഗരത്തിൽ അപ്രതീക്ഷിതമായി ഒരു കൊലപാതകം നടക്കുന്നു. ക്രൂരമായി കൊലചെയ്യപ്പെട്ടതോ ഒരു പോലീസുകാരനും. തെളിവുകളൊന്നും അവശേഷിപ്പിക്കാത്തൊരു പെർഫെക്ട് ക്രൈം. ക്രൈം സീനിൽ നിന്നും DCP ആദിത്യക്കായി കൊലയാളി ഇട്ടേച്ചുപോയ ഒരു കുറിപ്പും കിട്ടുന്നു. ഇതിനിടെ അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൊലപാതകവും ഇതേ രീതിയിൽ അരങ്ങേറുകയും കൊലയാളിയുടേത് എന്ന് കരുതുന്നൊരു കുറിപ്പ് വീണ്ടും അവിടെ നിന്ന് ലഭിക്കുകയും ചെയ്യുന്നു. ആരാണ് ആ കൊലയാളി? ആദിത്യയോട് എന്താണ് അയാൾക്ക് പറയാനുള്ളത്? പിന്നീട് ഇവരിലൂടെയാണ് സിനിമ മുൻപോട്ട് പോകുന്നത്

അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വരുമ്പോൾ “വി”യുടെ നട്ടെല്ല് എന്ന് പറയുന്നത് നാനി തന്നെയാണ്. വളരെ മികച്ച രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ നാനിക്ക് കഴിഞ്ഞിട്ടുണ്ട്,
നാനിക്ക് പുറമെ സുധീർ ബാബുവാണ് മറ്റൊരു സുപ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ നിവേദിത തോമസ്, അഥിതി റാവു തുടങ്ങിയവരും പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്.
DOP എടുത്തു പറയേണ്ട ഘടകം തന്നെയാണ്. മികച്ച വിഷ്വൽസ് ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. ഫൈറ്റ് സീനുകളും ചിത്രത്തിൻറെ പോസിറ്റീവ് ഘടകങ്ങളിൽ ഒന്നാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ