ഭാഷ | കൊറിയൻ |
സംവിധാനം | Kim Hee-won, Park jae-boem |
പരിഭാഷ | നെവിൻ ബാബു, കെവിൻ ബാബു, അനന്തു എ ആർ, വിഷ്ണു സി നായർ, സൗപർണിക വിഷ്ണു, ഡോ. ഓംനാഥ് അലവൂർ |
ജോണർ | ഡാർക്ക് കോമഡി /ആക്ഷൻ |
കൊറിയൻ ഡ്രാമാ – സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ, song joong-ki പ്രധാന കഥാപാത്രമായി 2021ൽ പുറത്തിറങ്ങിയ ഡ്രാമയാണ് വിൻസെൻസോ.
ഇറ്റാലിയൻ മാഫിയ കുടുംബമായ കസ്സാനോ കുടുംബത്തിന്റെ ഉപദേഷ്ടാവായ വിൻസെൻസോ, ഇറ്റലിയിൽ വച്ചുണ്ടാകുന്ന പ്രശ്നം കാരണം, തന്റെ ജന്മനാടായ കൊറിയയിലേക്ക് തിരികെ വരുന്നു. കൊറിയയിലുള്ള തന്റെ സമ്പാദ്യം എടുക്കാനായി വരുന്ന വിൻസെൻസോക്ക് മറ്റൊരു പ്രശ്നം നേരിടേണ്ടിവരുന്നു. തന്റെ സമ്പാദ്യമിരിക്കുന്ന കെട്ടിടം തട്ടിയെടുക്കാൻ നോക്കുന്നവർക്കെതിരെ വിൻസെൻസോ തിരിയുന്നതും, അവിടെയുള്ള താമസക്കാർക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പോരാടുകയും ചെയ്യുന്നതാണ് കഥാസാരം.
ഈ വർഷമിറങ്ങിയ ഏറ്റവും മികച്ച ഡ്രാമകളിൽ ഒന്ന് എന്നുതന്നെ പറയാൻ കഴിയുന്ന ഡ്രാമയാണ് വിൻസെൻസോ.