വിരുപക്ഷ (Virupaksha) 2023

മൂവിമിറർ റിലീസ് - 378

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ തെലുഗു
സംവിധാനം Karthik Varma Dandu
പരിഭാഷ സഫീർ അലി, മനോജ് കുന്നത്ത് & ഡോ.ഓംനാഥ്‌
ജോണർ സൂപ്പർ നാച്ചുറൽ, ഹൊറർ, മിസ്റ്ററി

7.5/10

▪️മൂവിമിറർ റിലീസ് – 378
▪️ Virupaksha (2023)
▪️ വിരുപക്ഷ (2023)
▪️ഭാഷ : തെലുഗ്
▪️സംവിധാനം : Karthik Varma Dandu
▪️ജോണർ : സൂപ്പർ നാച്ചുറൽ, ഹൊറർ, മിസ്റ്ററി
▪️IMDB Rating : 7.5/10
▪️പരിഭാഷ : സഫീർ അലി, മനോജ്‌ കുന്നത്ത്, ഡോ. ഓംനാഥ്‌.
▪️പോസ്റ്റർ : ഷിബിൻ ബാബു
സിനിമയുടെ ഉള്ളടക്കം 👇

1991, ആന്ധ്ര പ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമം. അവിടെ അന്ന് ഗ്രാമത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ട ഒരു ഉത്സവത്തിന് കൊടിയേറുകയായിരുന്നു, എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗ്രാമീണരിൽ ഒരാൾ ക്ഷേത്രത്തിനകത്തു ദേവി വിഗ്രഹത്തിനരികിൽ മരിച്ചു വീഴുന്നു. ഈ അനർത്ഥത്തിന് പരിഹാരമായി ഗ്രാമത്തിലുടനീളം എട്ട് ദിവസം നീണ്ട ഒരു അടച്ചിടൽ(lockdown) പ്രഖ്യാപിക്കുന്നു. തുടർന്നുള്ള 8 ദിവസം ആ ഗ്രാമവാസികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്.
എൻഗേജിങ്ങ് ആയൊരു മിസ്റ്ററി ത്രില്ലർ സിനിമ, പുഷ്പ സിനിമയുടെ സംവിധായകൻ സുകുമാറിന്റെ തിരക്കഥയും ട്വിസ്റ്റ്‌മൊക്കെ നന്നായിരുന്നു. കഥ നടക്കുന്ന ഗ്രാമവും കാലഘട്ടവും ആ ചുറ്റുപാടുമൊക്കെ വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
സായി ധരം തേജിന്റെ കരിയറിലെ മികച്ച പെർഫോമൻസുകളിൽ ഒന്നായിരുന്നു സിനിമയിൽ. കൂടെ മലയാളി താരം സംയുക്ത യുടെ തെലുഗിലെ ഏറ്റവും മികച്ച പ്രകടനവും ഇതിലൂടെ നമുക്ക് കാണാൻ സാധിക്കും ഒരുപാട് പേര് ഇൻബോക്സിലും കമന്റ് കളുമായി ആവശ്യപ്പെട്ട ഈ സിനിമയുടെ മലയാളം പരിഭാഷ മൂവി മിറർ ഇതാ നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ