ഭാഷ | ഡച്ച് |
സംവിധാനം | Martin Koolhoven |
പരിഭാഷ | ജസീം ജാസി |
ജോണർ | വാർ |
രണ്ടാം ലോകമഹായുദ്ധവും നാസി ക്രൂരതകളും പശ്ചാത്തലമായി വരുന്ന മറ്റൊരു ഗംഭീര സിനിമയാണ് ‘വിന്റർ ഇൻ വാർടൈം’
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിലെ, ജർമ്മൻ അധിനിവേശ നെതർലാൻഡ് ആണ് കഥാപ്രശ്ചാത്തലം. മിഷേൽ എന്ന പയ്യനിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. തന്റെ വീടിന് സമീപത്ത് തകർന്നു വീണ വിമാനത്തിൽ നിന്നും രക്ഷപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരനെ, നാസികളുടെ കണ്ണിൽപ്പെടാതെ സംരക്ഷിക്കാൻ മിഷേൽ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ കഥ.
മികച്ച തിരക്കഥയും, അതിന്റെ മികച്ച അവതരണവും, അഭിനേതാക്കളുടെ പ്രകടനങ്ങളും എല്ലാം സിനിമയുടെ പോസിറ്റീവുകളാണ്. മിഷേലിന്റെ ന്റെ ഗംഭീര ക്യാരക്ടറൈസേഷനാണ് സിനിമയുടെ പ്രധാന സവിശേഷത. ആ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അതിഗംഭീരമായി Martijn Lakemeier എന്ന് അഭിനേതാവ് പ്രേക്ഷകനിലേക്ക് പകർന്നിട്ടുണ്ട്. അത് പോലെ, ഒരു യുദ്ധ രംഗം പോലും കാണിക്കാതെ യുദ്ധത്തിന്റെ ഭീകരതയും നാസികളുടെ ക്രൂരതയും സിനിമയിലൂടനീളം അനുഭവപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു സംഗതി സിനിമാറ്റോഗ്രാഫിയാണ്. മഞ്ഞ് പുതഞ്ഞ കാടും, നടപ്പാതകളും, വീടുകളും, എല്ലാം ചേർന്ന ഡച്ച് ഗ്രാമ ഭംഗി നിറഞ്ഞ നിൽക്കുകയാണ് സിനിമയുടെ ഒരോ ഫ്രെയിമുകളിലും.
ഒരു സാധാരണ വാർ ഡ്രാമയായി തുടങ്ങി, പതിയെ ഒരു ത്രില്ലറിന്റെ പരിവേഷം കൈവരിച്ച്, ക്ലൈമാക്സിൽ അപ്രതീക്ഷിതമായ ഒരു പിടി സംഭവങ്ങളും നൽകി ഞെട്ടിക്കുന്ന സിനിമ.. ഒരു വാർ ഡ്രാമ എന്ന നിലയിലും, സർവൈവൽ ത്രില്ലർ എന്ന നിലയിലും നിങ്ങളെ തൃപ്തിപ്പെടുത്തും.
Winter In Wartime (2008)