വിന്റേഴ്‌സ് ബോൺ ( Winters Bone ) 2010

മൂവിമിറർ റിലീസ് - 486

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Debra Granik
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ മിസ്റ്ററി/ത്രില്ലർ

7.1/10

ഡാനിയൽ വുഡ്റെലിന്റെ നോവലിനെ (2006)ആസ്പദമാക്കി 2010 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ-മിസ്റ്ററി മൂവിയാണ് “വിന്റേഴ്സ് ബോൺ”

ഒസാർക്ക് മലനിരയിലെ, മിസോറി താഴ്വരയിൽ മാനസികരോഗിയായ അമ്മയുടേയും രണ്ടു ഇളയ സഹോദരങ്ങളുടേയും ഏക ആശ്രയമാണ് കേവലം പതിനേഴ് വയസ്സുകാരിയായ റീ ഡോളി. അവളുടെ ഡാഡി ജെസ്സപ്പ് ഡോളി മെത്ത്(മയക്കുമരുന്ന്) കുക്ക് ചെയ്തതിനെ തുടർന്ന് അറസ്റ്റിലായി. സ്വത്ത് മുഴുവൻ കോടതിയിൽ കെട്ടിവച്ച് ജാമ്യത്തിലിറങ്ങി കാണാതായി. കോടതി തീയതിക്കകം ഹാജരായില്ലെങ്കിൽ തെരുവിൽ ഇറങ്ങേണ്ടിവരും എന്ന സാഹചര്യത്തിൽ അവൾ ഡാഡിയെ കണ്ടെത്താൻ ഇറങ്ങിത്തിരിക്കുന്നു. ദുരൂഹതകൾ നിറഞ്ഞ മയക്കുമരുന്നു കച്ചവടക്കാർക്കിടയിൽ അവളുടെ പോരാട്ടം ഫലം കാണുമോ?

ജെന്നിഫർ ലോറൻസ് അവതരിപ്പിച്ച റീ ഡോളി എന്ന കഥാപാത്രമടക്കം 83-ാമത് ഓസ്കറിൽ നാല് നോമിനേഷനുകളും മറ്റു നിരവധി പുരസ്കാരങ്ങളും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ