വിതൗട്ട് റെമോർസ് (Without Remorse) 2021

മൂവിമിറർ റിലീസ് - 119

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഇംഗ്ലീഷ്
സംവിധാനം Stefano Sollima
പരിഭാഷ ശ്രീജിത്ത് ബോയ്‌ക,മനോജ് കുന്നത്ത്, പ്രവീൺ കുറുപ്പ്
ജോണർ ആക്ഷൻ/അഡ്വഞ്ചർ/ത്രില്ലെർ

5.8/10

പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് ടോം ക്ലാൻസി യുടെ പ്രശസ്‌തമായ ഒരു ത്രില്ലർ നോവലിന്റെ ചലിച്ചിത്രാവിഷ്കാരമാണ് 2021ൽ പുറത്തിറങ്ങിയ “വിതൗട്ട് റെമോർസ്” എന്ന ചിത്രം. ഒരു ഹോസ്റ്റേജ് സേവ് ഓപ്പറേഷൻ കഴിഞ്ഞ് വന്നതിന് ശേഷം, ആ ദൗത്യത്തിൽ ഉണ്ടായിരുന്ന നാവി സീൽ സൈനികരിൽ ചിലരേ പല സ്ഥലങ്ങിലായി ഒരു ടീം കൊലപ്പെടുത്തുന്നു. ആ കൂട്ടത്തിൽ ജോൺ കെല്ലി, എന്ന നമ്മുടെ നായകനെ കൊല്ലാനായി അക്രമികൾ അയാളുടെ വീട്ടിലേക്കും ചെല്ലുന്നു. എന്നാൽ അക്രമികൾ ആദ്യം തന്നെ അയാളുടെ ഗർഭണിയായ ഭാര്യയെ വെടി വെച്ച് കൊല്ലുന്നു. പിന്നീടുള്ള സംഘർഷത്തിൽ സാരമായ പരിക്കേറ്റ കെല്ലി ഗുരുതരവസ്ഥയിൽ ആശുപത്രയിലാകുന്നു. എന്നാൽ ആശുപത്രയിൽ നിന്നും വരുന്ന കെല്ലിക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. തന്റെ ഭാര്യയെ കൊന്നവരെ അഴിക്കുക. ഒരു സ്ഥിരം ക്ളീഷേ കഥ മണക്കുന്നുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായിട്ടാണ് പിന്നീടുള്ള കാര്യങ്ങൾ. US മണ്ണിൽ വന്ന് US ഏജന്റ്മാരെ ആക്രമിച്ചതിന് പിന്നിൽ ഒരു റഷ്യൻ ബന്ധമുണ്ടെന്ന് പിന്നീട് തെളിയുന്നു. ശേഷം ഒരു സൈനിക നീക്കതത്തിന് തയ്യാറെടുക്കുകയും കൊലയാളിയെ പിടിക്കാൻ ഒരു ടീമിനെ റഷ്യയിലേക്ക് അയക്കുകയും ചെയ്യുന്നു. പിന്നീട്‌ നടക്കുന്ന ഒരു മിലിറ്ററി അറ്റാക്ക് ആണ് “വിത്ത്-ഔട്ട് റെമോർസ്” എന്ന ചിത്രത്തിന്റെ സാരം.

ഒരു വാർ ആക്ഷൻ മൂവി എന്ന ലേബലിൽ വന്ന ചിത്രത്തിൽ കെല്ലി ആയി വേഷമിടുന്നത് “മൈക്കിൾ ബി ജോർദാൻ” ആണ്. ഇതിന്റെ സീക്വൽ ആയ “റെയ്ൻബോ സിക്സ്” ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മിലിട്ടറി ബേസ്ഡ് ആക്ഷൻ മൂവി കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷർക്ക് അവരുടെ വിഷ്ലിസ്റ്റിലേക്ക് ഈ ചിത്രം ധൈര്യമായി ഉൾപ്പെടുത്താവുന്നതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ