ഭാഷ | നോർവീജിയൻ |
സംവിധാനം | Jonas Matzow Gulbrandsen |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | ഡ്രാമ/മിസ്റ്ററി |
2017 ൽ പുറത്തിറങ്ങിയ ഒരു നോർവീജിയൻ ടിവി മൂവിയാണ് വാലി ഓഫ് ഷാഡോസ്. വളരെ പതിഞ്ഞ താളത്തിൽ അൽപ്പം നിഗൂഢതകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രം സഞ്ചരിക്കുന്നത്. തന്റെ വളർത്തു നായയെ തേടി ഒരു കൊടും കാട്ടിലേക്കെത്തുന്ന ഒരു പയ്യനും അവന്റെ മനസ്സിലെ ഭീതികളുമാണ് ചിത്രത്തിൽ പറയുന്നത്. നമ്മുടെ മനസ്സിൽ ഭീതിയുള്ളിടത്തോളം നമ്മുടെ മനസ്സിന് പിടികിട്ടാത്തതെല്ലാം നമ്മളെ ഭയപ്പെടുത്തുന്നു എന്ന കൊച്ചു സന്ദേശവും ചിത്രം തരുന്നു.
ഒരു സ്കാൻഡിനേവിയൻ ഗോതിക് ട്രഡീഷനിൽ പറയുന്ന ഈ ചിത്രം കുട്ടികളിലെ അതീന്ദ്രിയ ഭാവനയേയും അവരുടെ ഉൾഭയത്തേയും സങ്കൽപശക്തിയേയും ഒരുപോലെ വരച്ചുകാട്ടുന്ന മികച്ചൊരു സൃഷ്ടിയാണ്.