വാരിയർ: സീസൺ 1 (Warrior: Season 1) 2019

മൂവിമിറർ റിലീസ് - 250

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്, മാൻഡറിൻ
സംവിധാനം Jonathan Tropper
പരിഭാഷ ടീം മൂവി മിറർ
ജോണർ ആക്ഷൻ/ക്രൈം/ഡ്രാമ

8.4/10

അമേരിക്കയിൽ അടിമത്തം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ചൈനീസ്‌ കൂലിപ്പണിക്കാർ നേരിട്ടിരുന്ന കൊടിയ പീഡനങ്ങളെ പ്രചോദനമാക്കിയുള്ള ഒരുപാട് കഥകൾ മഹാനായ കലാകാരൻ ബ്രൂസ് ലി എഴുതി സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മകളിലൂടെ പുറംലോകത്തെത്തിയ ഈ സൃഷ്ടിച്ചകളിൽ ഒരെണ്ണത്തെ പ്രചോദനമാക്കി 2019ൽ പുറത്തിറങ്ങിയ ആക്ഷൻ വെബ് സീരിസാണ് വാരിയർ. ഡ്രഗ്ഗ് മാഫിയയും ഗുണ്ടാസംഘങ്ങളും അരങ്ങുവാഴുന്ന ചൈനാടൗണിലേക്ക് എത്തുന്ന അഹ് സാമിനെ ചുറ്റിപ്പറ്റി ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി മുന്നോട്ട് പോകുന്ന ഈ സീരീസിനെ ആഴത്തിൽ അറിയാൻ ശ്രമിച്ചാൽ ഒരുകാലത്ത് നിലനിന്നിരുന്ന വർണ്ണ-വംശ വിഭാഗീയതയുടെ ബാഹ്യഫലങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. മലയാളക്കര നെഞ്ചോടു ചേർത്തു പിടിച്ച ബാൻഷിയുടെ അണിയറക്കാർ തന്നെയാണ് വാരിയറിന്റെയും സൃഷ്ടിക്കു പുറകിൽ. 2 സീസണുകളിലായി 20എപ്പിസോഡിൽ പൂർത്തിയാകുന്ന ഈ സീരിസിന്റെ 10എപ്പിസോഡ് ഉൾപ്പെടുന്ന ആദ്യ സീസൺ മൂവിമിററിന്റെ 250ആം റിലീസായി നിങ്ങളുടെ മുന്നിലേക്ക് ഞങ്ങൾ എത്തിക്കുകയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ