വാന്റെജ് പോയിന്റ് (Vantage Point) 2008

മൂവിമിറർ റിലീസ് - 112

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Pete Travis
പരിഭാഷ യു എ ബക്കർ പട്ടാമ്പി
ജോണർ ആക്ഷൻ/ത്രില്ലെർ

6.6/10

ആഗോള തീവ്രവാദത്തിനെതിരെ അമേരിക്ക ഉൾപ്പെടുന്ന രാജ്യങ്ങളും മറ്റു അറബ് രാജ്യങ്ങളും ഒപ്പുവെക്കുന്ന ചരിത്ര പ്രധാനമായ ഉടമ്പടിക്ക് ലോകം സാക്ഷിയാകാൻ പോകേണ്ടിയിരുന്ന ദിവസം ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച ദാരുണവും അപ്രതീക്ഷിതവുമായൊരു അക്രമണത്തിനാണ് അവിടെയുള്ളവരും ലോകവും സാക്ഷിയായത്. ആ സംഭവത്തിന് സാക്ഷികളായിരുന്ന 8 പേർ, തികച്ചും അപരിചിതരായ ആ എട്ടുപേരുടെ തികച്ചും വ്യത്യസ്‍തമായ 8 കാഴ്ചപ്പാടുകൾ, എന്നാൽ മുന്നിലുള്ളതോ ഒരേയൊരു സത്യവും, വ്യത്യസ്തമായ ആ കാഴ്ചപ്പാടുകളിലൂടെ സത്യം എന്താണെന്ന് കണ്ടെത്താനുള്ള സംവിധായകന്റെ ശ്രമം…അതാണ് ഈ സിനിമ നമ്മോട് പറയുന്നത്.

2008 ൽ പ്രശസ്ത സംവിധായകൻ Pete Travis, Forest Whitaker, Dennis Quaid തുടങ്ങി ഹോളിവുഡിലെ വമ്പൻ താരനിരയെ അണിനിരത്തി ഒരുക്കിയ ഈ ആക്ഷൻ ത്രില്ലെർ ഹോളിവുഡിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ ഒന്നാണ്. ആദ്യാവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടികയറ്റുന്ന ചിത്രം മികച്ചൊരു ത്രില്ലെർ അനുഭവമാണ് സമ്മാനിക്കുന്നത്.

ഇവിടെ കഥ പറയുന്നത്, അന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഓരോരുത്തരുടെയും ആംഗിളിലാണ്. പല സീനുകളും വ്യത്യസ്തമായ വീക്ഷണകോണിലൂടെ വീണ്ടും വീണ്ടും വന്ന് ഒരൊറ്റ പോയിന്റിൽ നിർത്തി, കാണുന്ന പ്രേക്ഷകനെ ത്രില്ലിംഗിന്റെ മുൾമുനയിൽ നിർത്തുന്നുണ്ട് ചിത്രം. ഏറ്റവും മികച്ച രീതിയിൽ ഒരു കാഴ്ച കാണാൻ കഴിയുന്നതിനാണ് Vantage Point എന്ന് പറയുന്നത്. ആ നിലക്ക് മികച്ചൊരു കാഴ്ച തന്നെയാണ് ഈ പെരുന്നാൾ ദിനത്തിൽ നിങ്ങൾക്കായി മൂവി മിറർ കാഴ്ചവെക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ