ഭാഷ | ഇംഗ്ലീഷ്/റൊമാനിയൻ |
സംവിധാനം | chloe okuno |
പരിഭാഷ | അനൂപ് പി.സി |
ജോണർ | ഡ്രാമ/ത്രില്ലെർ |
ഭയാനകമായ രംഗങ്ങളുടെ അകമ്പടിയില്ലാത്ത ഒരു സസ്പൻസ് ത്രില്ലർ. ജൂലിയ എന്ന യുവതിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.അമേരിക്കയിൽ നിന്നും ഭർത്താവിന്റെ നാടായ റൊമാനിയയിലേക്ക് വന്നതാണ് ജൂലിയ. വന്ന അന്നുമുതൽ തന്നെയാരോ പിന്തുടരുന്നതായി അവൾ സംശയിക്കുന്നു. അവർ വന്നപ്പോൾത്തന്നെ പട്ടണത്തിൽ സീരിയൽ കൊലപാതകങ്ങളും നടക്കുന്നു. ആ കൊലപാതകി തന്നെയാണോ ജൂലിയയെ പിന്തുടരുന്നത് അതോ അതെല്ലാം ജൂലിയയുടെ തോന്നലുകളോ? നിഗൂഢതകൾ നിറഞ്ഞ ജൂലിയയുടെ അനുഭവങ്ങളാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വാച്ചർ എന്ന ത്രില്ലർ ചിത്രത്തിന്റെ ഇതിവൃത്തം. ത്രില്ലർ ആരാധകർക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് ഈ സിനിമ.