വലൻ : വാലി ഓഫ് എയ്ഞ്ചൽസ് ( Valan : Valley Of Angels ) 2019

മൂവിമിറർ റിലീസ് - 546

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഹംഗേറിയൻ
സംവിധാനം Béla Bagota
പരിഭാഷ വിഷ്ണു കണ്ണൻ
ജോണർ ക്രൈം/ത്രില്ലർ

6.8/10

പോലിസ് ഓഫീസറായ പീറ്ററിന്റെ അനിയത്തി ജൂലിയെ 22 വർഷങ്ങൾക്കു മുമ്പ്, അവളുടെ സ്കൂളിൽ വച്ച് കാണാതായതാണ്. വർഷങ്ങൾക്കിപ്പുറം ഒരു രാത്രിയിൽ, ജൂലിയുടേതെന്ന് സംശയിക്കുന്ന ഒരു മൃതദേഹം ‘വലൻ’ എന്ന പ്രദേശത്ത് കണ്ടെത്തിയതായി പീറ്ററിന് കോൾ വരുന്നു. അന്വേഷണങ്ങൾക്കായി പീറ്റർ, മഞ്ഞു മലകളുടെ താഴ്വരയിലുള്ള ആ ഗ്രാമത്തിലെത്തുന്നു. ആ മൃതദേഹം ജൂലിയുടേതാണോ.. അവൾ എങ്ങനെ മരണപ്പെട്ടു.. നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തേണ്ടത് ആവശ്യമായിരുന്നു. അതിനായി പീറ്റർ നടത്തുന്ന അന്വേഷണങ്ങൾ അയാളെ കൊണ്ടെത്തിക്കുന്നത്, അപ്രതീക്ഷമായ ചില കണ്ടെത്തലുകളിലേക്കാണ്. കരുതിയതിനെക്കാൾ ഭീകരമായ ഒരു കുറ്റകൃത്യം ആ ഗ്രാമത്തിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും, സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ഒരു കൊലയാളി മറഞ്ഞിരിപ്പുണ്ടെന്നും പീറ്റർ മനസ്സിലാക്കുന്നു.

പറയുന്ന വിഷയത്തിന്റെ ഗൗരവമുള്ള സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ, അതികം ബഹളങ്ങളൊന്നുമില്ലാതെ കഥ പറയുന്ന, ഹംഗേറിയൻ മിസ്റ്ററി ത്രില്ലർ സിനിമയാണ് വലൻ : വാലി ഓഫ് എയ്ഞ്ചൽസ് കുറ്റന്വേഷണവും, സസ്പെൻസും, ട്വിസ്റ്റും.. എല്ലാമുണ്ടെങ്കിലും, സിനിമയിൽ പ്രേക്ഷകനെ കൂടുതൽ ആകർഷിക്കുക, കഥ നടക്കുന്ന പ്രദേശത്തിന്റെ ഭംഗിയാണ്. മഞ്ഞു പുതച്ച മലനിരകളും, ഗ്രാമവും, ചാര നിറമാർന്ന മരങ്ങളും, അതിനിടയിലൂടെ പാമ്പ് പോലെ വളഞ്ഞു പുളഞ്ഞു ളഞ്ഞു പോകുന്ന പാതകളും. അവയുടെയെല്ലാം വൈഡ് ഷോട്ടുകളും, ടോപ് ഷോട്ടുകളും, കണ്ണിന് കുളിരായി നിറഞ്ഞു നിൽക്കുകയാണ് സിനിമയിൽ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ