ലോലൈഫ്‌സ് ( Lowlifes ) 2024

മൂവിമിറർ റിലീസ് - 494

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Tesh Guttikonda & Mitch Oliver
പരിഭാഷ അനൂപ് പി സി
ജോണർ സ്ലേഷർ/ഹൊറർ

6.2/10

ഭാര്യയും മകളും മകനുമടങ്ങുന്ന തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായി വനമേഖലക്കടുത്തുള്ള ഗ്രാമത്തിലേക്ക് എത്തിയതാണ് കെയ്ത്ത്. അവിടെവച്ച് അവർ അൽപ്പം വശപിശക് തോന്നിക്കുന്ന രണ്ടുപേരെ കണ്ടുമുട്ടുന്നു. വണ്ടി കേടായി നിന്നിരുന്ന ആ രണ്ടുപേരിൽ ഒരാൾക്ക് അവർ അയാളുടെ വീട്ടിലേക്ക് പോകാൻ ലിഫ്റ്റ് കൊടുക്കുന്നു. തുടർന്ന് എന്തു സംഭവിക്കാമെന്ന് പ്രേക്ഷകർ ചിന്തിക്കുന്നോ അതിന്റെ അപ്പുറം ട്വിസ്റ്റുകളാണ് അവിടെ അരങ്ങേറുന്നത്‌. അടിമുടി ചോരക്കളികളാണ് 2024ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം .സ്ലേഷർ സിനിമകളിലെ സ്ഥിരം ക്ലീഷേകളല്ല എന്നതാണ് ഈ സിനിമയെ മികച്ചതാക്കുന്നത്. വയലൻസ് രംഗങ്ങൾ ധാരാളമുള്ളതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക

അഭിപ്രായങ്ങൾ പങ്കുവെക്കാൻ