ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Osgood Perkins |
പരിഭാഷ | അനൂപ് പി സി |
ജോണർ | സൈക്കോളജിക്കൽ/ത്രില്ലർ |
ഇക്കൊല്ലം പുറത്തിറങ്ങി ഏറെ പ്രേക്ഷക പ്രശംസയും, കളക്ഷനും നേടിയെടുത്ത അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ ചലച്ചിത്രമാണ് ലോങ്ലെഗ്സ്. തൊണ്ണൂറുകളിൽ അമേരിക്കയിൽ നടന്ന ഒരു കൂട്ടക്കൊലയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. അന്വേഷണ സംഘത്തെ ഏറെ കുഴപ്പിക്കുന്ന കൊലപാതക സമസ്യയുടെ ചുരുൾ അഴിയിക്കാൻ FBI ഏജന്റ് ലീ ഹാർക്കർ നിയോഗിക്കപ്പെടുന്നു. പിന്നീട് അവർ കണ്ടെത്തുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങളുടെ കൂമ്പാരമാണ്. നിക്ലോസ് കേജ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ പ്രകടനവും ഗംഭീരമാണ്. 90കളിൽ അമേരിക്കയിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.