ലൈഫ് ഫീൽസ് ഗുഡ് (Life Feels Good) 2013

മൂവിമിറർ റിലീസ് - 85

പോസ്റ്റർ : അതുൽ പി.വി
ഭാഷ പോളിഷ്
സംവിധാനം Maciej Pieprzyca
പരിഭാഷ ജ്യോതിഷ്. സി
ജോണർ ഡ്രാമ

7.7/10

ചില യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി, Maciej Pieprzyca സംവിധാനം ചെയ്ത് പോളണ്ടിലെ ഒട്ടുമിക്ക അവാർഡ് മേളകളിലും തരംഗം സൃഷ്ടിച്ച ഒരു ഫീൽഗുഡ് ഡ്രാമയാണ് 2013ഇൽ പുറത്തിറങ്ങിയ ലൈഫ് ഫീൽസ് ഗുഡ്. സെറിബ്രൽ പാൾസിയെന്ന മസ്തിഷ്ക രോഗത്തിന്റെ പിടിയിലായി ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത മത്തേയൂസെന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. ബാല്യം മുതൽ യൗവനംവരെ സമൂഹത്തിൽ അവൻ നേരിടുന്ന വെല്ലുവിളികൾ വളരെ തന്മയത്വത്തോടെ ആവിഷ്കരിക്കാൻ സംവിധായകന് സാധിച്ചിരിക്കുന്നു. മത്തേയൂസിന്റെ യൗവനം അതിഗംഭീരമായി കൈകാര്യം ചെയ്ത ഡേവിഡ് ഒഗ്രോനിക്കിന്റെ പ്രകടനം എടുത്ത് പറയേണ്ട ഒരു ഘടകം തന്നെയാണ്. ആ വർഷത്തെ പോളിഷ് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച തിരക്കഥ, മികച്ച നടൻ, മികച്ച സഹനടി, മികച്ച സഹനടൻ, ജനപ്രിയ ചിത്രം എന്നിവ ഈ ചിത്രത്തിനായിരുന്നു ലഭിച്ചത്. ഒപ്പം മോൻഡ്രിയൽ വേൾഡ് ഫിലിം ഫെസ്റ്റിവൽ, പോളിഷ് ഫിലിം ഫെസ്റ്റിവൽ ഇൻ അമേരിക്ക തുടങ്ങി ആറോളം ചലച്ചിത്ര മേളകളിൽ മികച്ച നടൻ, സംവിധായകൻ, മികച്ച ചിത്രം തുടങ്ങിയ അവാർഡുകളും ഈ ചിത്രം വാങ്ങിക്കൂട്ടി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ