ഭാഷ | തെലുഗു |
സംവിധാനം | Sekhar Kammula |
പരിഭാഷ | സഫീർ അലി |
ജോണർ | ഡ്രാമ /റൊമാൻസ്/കമിങ് ഓഫ് ഏജ് സ്റ്റോറി |
അമ്മയുടെ നിർദ്ദേശപ്രകാരം സീനു തന്റെ രണ്ട് സഹോദരിമാരെയും കൂട്ടി ഒരു വർഷത്തേക്ക് അമ്മാവന്റെ വീട്ടിലേക്ക് താമസിക്കാൻ വരികയാണ്. അവിടെ അവന് രണ്ട് സുഹൃത്തുക്കളെ ലഭിക്കുന്നു. ബി ഫേസുകാരെ പട്ടികളെപ്പോലെ കാണുന്ന ഗോൾഡ് ഫേസ് ഗ്യാങ്ങിലെ രകേഷ് അടക്കമുള്ളവരുമായി ഇവർക്കുണ്ടാകുന്ന പ്രശ്നങ്ങളും, ഇതിനിടയിലെ ഇവരുടെ പ്രണയവും സൗഹൃദവും എല്ലാം വളരെ മനോഹരമായാണ് ശേഖർ കമ്മുല എന്ന സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.
മനോഹരമായ ഒരുപാട് ഗാനങ്ങളാലും, വിജയ് ദേവരക്കൊണ്ട, നവീൻ പോളിഷെട്ടി എന്നിവരുടെ ആദ്യ സിനിമ എന്ന നിലയിലും, മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയ “ഹാപ്പി ഡേയ്സ്” ന് ഒപ്പമോ അതിന് മുകളിലോ ചേർക്കാൻ പറ്റുന്നതുമായ ഒരു മനോഹര സിനിമയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ. ഈ സിനിമയുടെ മലയാളം പരിഭാഷ നിങ്ങളുടെ സ്വന്തം മൂവി മിററിന്റെ ഈദ് സമ്മാനങ്ങളിൽ ഒന്നായി ഞങ്ങൾ നിങ്ങൾക്ക് സമർപ്പിക്കുന്നു.