ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Julien Maury & Alexandre Bustillo |
പരിഭാഷ | ആദർശ് അച്ചു |
ജോണർ | സ്ലാഷർ/ത്രില്ലർ |
Alexandre bustillo, Julien maury എന്നിവരുടെ സംവിധാനത്തിൽ 2017ഇൽ പുറത്തിറങ്ങിയ slasher വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് ലെതർഫേസ്. രക്തരൂക്ഷിത രംഗങ്ങളുടെ അതിപ്രസരം കാരണം ഈ ചിത്രം 18+ഉം കൂടിയണ്.
നമ്മുടെ നാട്ടിൽ മരം മുറിക്കാൻ ഉപയോഗിക്കുന്ന മോട്ടോർ അറക്കവാൾ ഉപയോഗിച്ച് മനുഷ്യന്മാരെ കൊല്ലുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
” THE TEXAS CHAINSAW MASSACRE ” മൂവി സീരീസിലെ എട്ടാമത്തെ സിനിമയാണ് “LEATHERFACE “.
5 പേർ അടങ്ങുന്ന കുടുംബത്തിലെ ചെറിയ കുട്ടി മുതൽ വൃദ്ധൻ വരെ മനുഷ്യനെ വെട്ടിമുറിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്. ചെറിയ കുട്ടികളെ ഉപയോഗിച്ച് തന്ത്രപൂർവ്വം ഇരയെ അവരുടെ അടുത്തേക്ക് എത്തിച്ച് ക്രൂരമായി കൊന്ന് രസിക്കുന്ന ഒരു സൈക്കോ കുടുംബവും, സ്വന്തം മകളെ അതിക്രൂരമായി കൊന്ന ഇവരോട് പ്രതികാരം ചെയ്യാൻ നടക്കുന്ന ഒരു പൊലീസ് ഓഫീസറുടെ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ടെക്സസ് ചെയിൻസോ കൂട്ടക്കൊല പരമ്പര ഈ ചിത്രത്തോടെ അവസാനിക്കുന്നുമില്ല. സ്ലേഷർ ആരാധകർക്ക് തീർച്ചയായും കണ്ട് നോക്കാവുന്ന ഒരു ചിത്രം തന്നെയാണ് “LEATHERFACE”.