ഭാഷ | ഹിന്ദി |
സംവിധാനം | വിക്രമാദിത്യ മോട്വാനി |
പരിഭാഷ | സഫീർ അലി |
ജോണർ | ഡ്രാമ/റൊമാൻസ് |
ദ ലാസ്റ്റ് ലീഫ് എന്ന അമേരിക്കന്‍ ചെറുകഥയെ ആസ്പദമാക്കി രൺവീർ സിംഗ് സോനാക്ഷി സിൻഹ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിക്രമാദിത്യ മോട്വാനിയുടെ സംവിധാനത്തിൽ 2013ൽ ഇറങ്ങിയതാണ് സിനിമ
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ബംഗാളിലെ ഒരു സമീന്ദാറിന്‍റെ വീട്ടിലേക്ക് വരുന്ന പുരാവസ്തുഗവേഷകനായ വരുണ്‍ ബാബു സമീന്ദാറിന്‍റെ മകളുമായി പ്രണയത്തിലാകുന്നതും പിന്നീട് അവരുടെ ജീവിതത്തിലെ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്
രണ്‍വീറിന്റെയും ,സോനാക്ഷിയുടെയും കരിയറിലെ മികച്ച റോളുകൾ തന്നെ ആയിരുന്നു വരുണും പാക്കിയും മനോഹരമായ സിനിമോട്ടോഗ്രാഫിയും സംഗീതവുമാണ് സിനിമയുടെ മറ്റൊരു മികവായി കാണാൻ കഴിയുന്നത് ഇറങ്ങിയ സമയത്ത് വലിയ വിജയമാകാതിരുന്ന സിനിമ പിന്നീട് ഒരു ക്ലാസിക് ആയി മാറുകയായിരുന്നു അവസാന അര മണിക്കൂര്‍ പ്രേക്ഷകർക്ക് വല്ലാത്തൊരു ഫീല്‍ തരാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.