ഭാഷ | ഹിന്ദി |
സംവിധാനം | Lakshman Utekar |
പരിഭാഷ | പ്രണവ് രാഘവൻ |
ജോണർ | കോമഡി /റൊമാൻസ് |
മധുരയിലെ വലിയ രാഷ്ട്രീയക്കാരനാണ് വിഷ്ണു ത്രിവേദി.ഭാരതീയ സംസ്കാരത്തിന് എതിരായ ലിവ് ഇൻ റിലേഷൻഷിപ്പ് എന്ന സമ്പ്രദായത്തിനെതിരെ പോരാടുകയാണ് അദ്ദേഹം.അതേ സമയം തന്റെ മകളായ രശ്മിയും ന്യൂസ് ചാനൽ റിപ്പോർട്ടറായ ഗുഡ്ഡുവും തമ്മിൽ പ്രണയത്തിലാകുന്നു.ഗുഡ്ഡുവിന്റെ വിവാഹഅഭ്യർത്ഥന രശ്മി നിരസിക്കുന്നു കാരണം പങ്കാളിയെ കൂടുതൽ മനസിലാക്കിയശേഷമേ വിവാഹം കഴിക്കാവൂ എന്നാണ് രശ്മി പറയുന്നത്. അതിനാൽ തന്റെ സുഹൃത്തായ അബ്ബാസിന്റെ സഹായത്തോടെ അവർ ഗ്വാളിയാറിൽ ലിവ് ഇൻ റിലേഷനിൽ ജീവിതം ആരംഭിക്കുന്നു. നാട്ടുകാരുടെ മുന്നിൽ വിവാഹിതർ ആണെന്ന രീതിയിൽ പെരുമാറിയ ഇവരുടെ കള്ളത്തരം ഗുഡ്ഡുവിന്റെ ബന്ധുവായ ബാബുലാൽ മനസിലാക്കുകയും വീട്ടുകാരോട് പറയുകയും ചെയ്യുന്നു. ശേഷം നടക്കുന്ന രസകരമായ സംഭവങ്ങളാണ് കോമഡിയുടെ പശ്ചാത്തലത്തിൽ സംവിധായകൻ പറയുന്നത്. നല്ല പാട്ടുകളും തമാശകളുമായി നീങ്ങുന്ന ഗുഡ്ഡുവിന്റെയും രശ്മിയുടെയും ഈ പ്രണയകഥ നിങ്ങളെ മുഷിപ്പിക്കില്ല തീർച്ച.