ഭാഷ | കന്റോണീസ്, ജാപ്പനീസ്, ഇംഗ്ലീഷ് |
സംവിധാനം | Soi Cheang |
പരിഭാഷ | ജസീം ജാസി |
ജോണർ | ക്രൈം/ത്രില്ലെർ |
ക്രൂരമായ സീരിയൽ കൊലപാതകങ്ങളുടേയും.. അവയുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന രണ്ട് കുറ്റാന്വേഷകരുടെ അന്വേഷണങ്ങളുടേയും.. വൃത്തിഹീനമായ തെരുവുകളിലും, മാലിന്യക്കൂമ്പാരങ്ങളിലും മേയുന്ന ജീവിതങ്ങളുടേയും.. മദ്യവും, മയക്ക് മരുന്നും, കള്ളക്കടത്തും, മോഷണങ്ങളും നിറഞ്ഞ ഇരുണ്ട ലോകത്തിന്റെയും.. കഥയാണ് ‘ലിമ്പോ’ എന്ന കാന്റോണീസ് സിനിമ.
കറുപ്പിലും വെളുപ്പിലും തീർത്ത വിസ്മയമാണീ സിനിമ. ഇതൊരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറാണ്. ഒരു നോർമൽ കുറ്റാന്വേഷണ കഥയെ, മാരക എക്സിക്യൂഷൻ കൊണ്ട് വേറെ ലെവലാക്കിയിരിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് സിനിമ പ്രസന്റ് ചെയ്തിരിക്കുന്നത് എന്ന് കരുതി ആരും നിരാശപ്പെടേണ്ട. ഈ പുതിയ കാലത്തും ഒരു സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ടോണിൽ അവതരിപ്പിക്കണമെങ്കിൽ അതിനൊരു പ്രത്യേകത കാണണമല്ലോ. ഈ സിനിമയുടെ പ്രത്യേകതയും ആകർഷണീയതയും നിങ്ങൾ നേരിട്ട് അനുഭവിച്ചറിയൂ.
ഇരുട്ട്, മഴ, ഇരുണ്ട വൃത്തിഹീനമായ തെരുവുകൾ, മാലിന്യ കൂമ്പാരങ്ങൾ.. അതിനിടയിൽ കണ്ടെടുക്കപ്പെടുന്ന സ്ത്രീകളുടെ വെട്ടി മാറ്റിയ കൈപ്പത്തികൾ, ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള അഴുകിയ സ്ത്രീ ശരീരങ്ങൾ.. മദ്യം, മയക്കുമരുന്ന് മാഫിയകൾ, അവർക്കിടയിൽ നിശബ്ദനായൊരു കൊലയാളി.. അങ്ങനെ ആകെ മൊത്തം വളരെ ഡാർക്ക് അറ്റ്മോസ്ഫിയറിലാണ് സിനിമയുടെ കഥ സെറ്റ് ചെയ്തിരിക്കുന്നത്. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളെ ചുറ്റിയാണ് സിനിമയുടെ സ്റ്റോറി ഡെവലപ്പാകുന്നത്. വളരെ ഡീപ്പായി എസ്റ്റാബ്ലിഷ് ചെയ്ത ഈ ക്യാരക്ടേഴ്സ് ഇമോഷണലിയും നമ്മെ Hooked ആക്കും. ഉഗ്രൻ പെർഫോമൻസുകളും നിങ്ങൾക്ക് ആസ്വദിക്കാനാവും. സിനിമയുടെ പ്രസന്റേഷൻ പോലെ തന്നെ, ഇതിലെ വിഷ്വൽസ്, ബാഗ്രൗണ്ട് സ്കോർ എല്ലാം ഒരു Unique ഫീലാണ് നൽകുക. സിനിമയിൽ ഒന്നിലധികം ആക്ഷൻ സീക്വൻസുകൾ വരുന്നുണ്ട്. എല്ലാം റിയലിസ്റ്റിക് ടച്ചിലുള്ള നല്ല ത്രില്ലിംഗ് സീനുകൾ ആയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയതുകൊണ്ട് അത്ര ഇമ്പാക്ട് തോന്നിപ്പിക്കുന്നെങ്കിലും നല്ല ചോരക്കളിയും വയലൻസും സിനിമയിലുണ്ട്. ഒരു ഇമോഷണൽ ഷോക്ക് നൽകുന്ന ക്ലൈമാക്സിലൂടെയാണ് സിനിമ അവസാനിക്കുന്നത്.
ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റിയിൽ, പക്കാ Engaging സ്റ്റോറിലൈനിൽ, രണ്ട് മണിക്കൂറോളം ഒരു ത്രിൽ റെയ്ഡാണ് സിനിമ ഓഫർ ചെയ്യുന്നത്. So, ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്ന് വിചാരിച്ച് മിസ്സാക്കിക്കളയരുത്.