ലിങ്കൺ (Lincoln) 2012

മൂവിമിറർ റിലീസ് - 222

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഇംഗ്ലീഷ്
സംവിധാനം സ്റ്റീവൻ സ്പീൽബർഗ്
പരിഭാഷ പ്രജി അമ്പലപ്പുഴ
ജോണർ ബയോഗ്രഫി/ഡ്രാമ/ഹിസ്റ്ററി

7.3/10

ഇതിഹാസ ചലച്ചിത്രകാരൻ സ്റ്റീവൻ സ്പീൽബർഗിന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നാണ് 2012ഇൽ പുറത്തിറങ്ങിയ ലിങ്കൺ. ഒരു ബയോഗ്രഫിക്കൽ ഹിസ്റ്ററി ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം അമേരിക്കയുടെ മഹാനായ പ്രസിഡന്റ് അബ്രഹാം ലിങ്കണിന്റെ ഐതിഹാസിക ജീവിതത്തിലെ ബൃഹത്തായ നാല് മാസത്തെ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് കടന്നുപോകുന്നത്. 85മത് ഓസ്കർ വേദിയിൽ 12ഓളം നോമിനേഷനുകൾ നേടിയ ഈ ചിത്രം മികച്ച നടൻ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നീ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ഡാനിയേൽ ലൂയിസ് എന്ന അതുല്യ നടന്റെ ലിങ്കണായുള്ള പകർന്നാട്ടം ഏതൊരു സിനിമാ ആസ്വാദകനും കണ്ടിരിക്കേണ്ടതു തന്നെയാണ്… സ്റ്റീവൻ സ്പീൽബർഗിന്റെ ജന്മദിനത്തിൽ തന്നെ മൂവിമിറർ പ്രേക്ഷകർക്കു മുന്നിൽ ഈ ചിത്രത്തിന്റെ മലയാള പരിഭാഷ റിലീസ് ചെയ്യുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ