ലാസ്റ്റ് ബ്രീത്ത്
( Last Breath ) 2025

മൂവി മിറർ റിലീസ് • 588
ഭാഷ ഇംഗ്ലീഷ്
സംവിധാനം Alex Parkinson
പരിഭാഷ അനൂപ് പി സി
ഴോൺറെ അഡ്വെഞ്ചർ/ത്രില്ലർ
Rating IMDb 6.6/10

Download Subtitles

DOWNLOAD

Lastbreath.2015@MmSubs.srt
(105.46 KB)

Synopsis

2012-ൽ നോർത്ത് സീയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു ത്രില്ലർ മൂവിയാണ് ഇക്കൊല്ലം പുറത്തിറങ്ങിയ ലാസ്റ്റ് ബ്രീത്ത് . ക്രിസ് ലെമൺസ് എന്ന ആഴക്കടൽ ഡൈവറുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു അപ്രതീക്ഷിത അപകടത്തെത്തുടർന്ന്, ക്രിസ് നോർത്ത് സീയുടെ അടിത്തട്ടിൽ ഏകനായി കുടുങ്ങിപ്പോകുന്നു. അദ്ദേഹത്തിന് ആശയവിനിമയം നടത്താനോ വെളിച്ചം ലഭിക്കാനോ ഉള്ള മാർഗ്ഗങ്ങളില്ല, അടിയന്തര ആവശ്യങ്ങൾക്കുള്ള ഓക്സിജൻ ഏതാനും മിനിറ്റുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ.
കടലിന്റെ ഉപരിതലത്തിൽ, ക്രിസിന്റെ സഹപ്രവർത്തകരായ ഡങ്കനും ഡേവും അദ്ദേഹത്തെ രക്ഷിക്കാൻ പോരാട്ടം നടത്തുന്നുമുണ്ട്. കൊടുങ്കാറ്റ് രൂക്ഷമാവുകയും അവരുടെ കപ്പലിന്റെ പൊസിഷനിംഗ് സംവിധാനത്തിന് തകരാറുകൾ സംഭവിക്കുകയും ചെയ്യുന്നതിനിടയിലാണ് ഈ രക്ഷാപ്രവർത്തനം. ടീം വർക്ക്, അതിജീവനത്തിനായുള്ള നിശ്ചയദാർഢ്യം, അസാധ്യമായതിനെ നേരിടാനുള്ള ധൈര്യം എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു സൃഷ്ടി കൂടിയാണിത്. വൂഡി ഹാരെൽസൺ, സിമു ലിയു, ഫിൻ കോൾ എന്നിവരാണ് അഭിനയത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ