ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tim Miller |
പരിഭാഷ | പ്രവീൺ കുറുപ്പ്, ശ്രീജിത്ത് ബോയ്ക, മനോജ് കുന്നത്ത് |
ജോണർ | അനിമേഷൻ/ഷോർട്ട് / കോമഡി |
2021ൽ ഇറങ്ങിയ നെറ്റ്ഫ്ലിക്സിന്റെ പുതിയ ആന്തോളജി സീരീസ് ആണ് Love death and robots vol-2. ആകെ 8 എപ്പിസോഡുകൾ. 6-15 മിനിറ്റ് വരെ ശരാശരി ദൈർഖ്യം. ഡേവിഡ് ഫിഞ്ചർ, ടിം മില്ലർ തുടങ്ങി 26 സംവിധായകരാണ് 8 എപ്പിസോഡുകൾ സംവിധാനം ചെയ്തിരിക്കുന്നത് അതുകൊണ്ട് തന്നെ ക്വാളിറ്റിയിലും നിർമാണത്തിലും ഉള്ളടക്കത്തിലും ഒരു വിട്ട് വീഴ്ചയും വന്നിട്ടില്ലെന്ന് സാരം. അനിമേഷന്റെ വേറൊരു തലത്തിലേക്കാണ് ഓരോ എപ്പിസോഡും നമ്മളെ കൂട്ടികൊണ്ട് പോകുന്നത്. പലപ്പോഴും അനിമേഷൻ തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന ഷോട്ടുകൾ.
എല്ലാം ഒന്നിനൊന്നു മെച്ചം. കാണുക വിസ്മയഭരിതരാവുക. നിരാശപ്പെടേണ്ടി വരില്ല തീർച്ച.