ലവിങ് അഡൾട്സ് ( Loving Adults ) 2022

മൂവിമിറർ റിലീസ് - 493

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഡാനിഷ്
സംവിധാനം Barbara Topsøe-Rothenborg
പരിഭാഷ കിരൺ എസ്
ജോണർ ക്രൈം/ത്രില്ലർ

6.5/10

സ്വന്തം മകൾ തന്നോട് അനുവാദം ചോദിക്കാതെ സ്വയം അവളുടെ വരനെ തിരഞ്ഞെടുക്കുന്നു. കല്യാണദിവസം പ്രണയവിവാഹത്തിലെ ചതിക്കുഴികൾ മകൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി തന്റെ പഴയ കേസ് ഡയറിയിലെ തെളിയിക്കപ്പെടാത്ത ഒരു കൊലപാതക അന്വേഷണത്തിന്റെ കെട്ടുകൾ മകൾക്ക് മുന്നിൽ അഴിക്കുകയാണ് ആ അന്വേഷണ ഉദ്യോഗസ്ഥൻ. ജോഗിങിന് ഇറങ്ങിയ ഒരു യുവതി വണ്ടിതട്ടി മരിക്കുന്നു. ഈ വിഷയത്തിൽ പരിസരത്ത് താമസിക്കുന്ന ദമ്പതികളിലേക്ക് സംശയം നീളുന്നതും തുടർ അന്വേഷണവുമെല്ലാം ഒരു ഫ്ലാഷ്ബാക്ക് രീതിയിൽ പറഞ്ഞുപോകുന്ന ക്രൈം ത്രില്ലർ മൂവിയാണ് ലവിങ് അഡൾട്സ്. കഥ ചൂട് പിടിച്ചു തുടങ്ങുന്നത് മുതൽ, ട്വിസ്റ്റുകൾ നിറഞ്ഞ ഈ സിനിമ ത്രില്ലർ പ്രേമികൾക്ക് ആസ്വാദ്യകരമായ ഒരു സൃഷ്ടി തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ