ഭാഷ | ഹിന്ദി |
സംവിധാനം | ഫർഹാൻ അക്തർ |
പരിഭാഷ | അശ്വിൻ ബി കൃഷ്ണ |
ജോണർ | ആക്ഷൻ/ഡ്രാമ |
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ഗായകൻ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ഒരു മൾട്ടി സ്റ്റാർ ബോളിവുഡ് ചിത്രമാണ് ലക്ഷ്യ. 1999ലെ കാർഗിൽ യുദ്ധത്തെ ബേസ് ചെയ്ത് ചിത്രീകരിച്ച ഈ സിനിമയെ ഒരു ത്രില്ലർ ഗണത്തിൽ പെടുത്താനാകും. ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതെ അലഞ്ഞു നടക്കുന്ന കരൺ എന്ന ചെറുപ്പക്കാരൻ ആർമിയിൽ ചേരാൻ തീരുമാനിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അമിതാഭ് ബച്ചൻ, ഹൃതിക് റോഷൻ, പ്രീതി സിന്റ തുടങ്ങി വൻ താരനിരയുടെ അകമ്പടിയോടെ പുറത്തിറങ്ങിയ ഈ ചിത്രം, 2 ദേശീയ അവാർഡുകളും സ്വന്തമാക്കിയിരുന്നു.