ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Rod Hardy & George T Miller |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | അഡ്വെഞ്ചർ/ഡ്രാമ |
ലോകത്തിലെ ഏറ്റവും മഹത്തായ സഞ്ചാരകൃതികളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന, ഡാനിയൽ ഡിഫോയുടെ പ്രശസ്ത നോവലിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ്, 1997ൽ പുറത്തിറങ്ങിയ സർവൈവൽ അഡ്വഞ്ചർ മൂവിയായ ‘റോബിൻസൺ ക്രൂസോ’
ജൻമനാടായ സ്കോട്ട്ലണ്ടിൽ വച്ചുണ്ടാവുന്ന ദാരുണമായ ഒരു സംഭവത്തെ തുടർന്ന് നാടുവിടുന്ന ക്രൂസോ, ഒരു കപ്പൽഛേദത്തിൽ നിന്നും രക്ഷപ്പെട്ട് അജ്ഞാതവും വിജനവുമായ ഒരു ദ്വീപിൽ എത്തിച്ചേരുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ ഒറ്റപ്പെട്ടു പോയ ക്രൂസോയുടെ കഥയിലൂടെ, അതിജീവനത്തിനായുള്ള തീവ്രപോരാട്ടത്തിൻ്റെ, സാഹസികതയുടെ, അനശ്വരമായ സൗഹൃദത്തിൻ്റെ ഒരു ലോകത്തിലേക്ക് പ്രേക്ഷകനെ നയിച്ചു കൊണ്ടുപോവുന്നു. നേച്ചർ ഫ്രണ്ട്ലി മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മികച്ച ദൃശാനുഭവമായിരിക്കും ഈ ചലച്ചിത്രം