ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ജോ ലിഞ്ച് |
പരിഭാഷ | പ്രജിത്ത് പരമേശ്വരൻ |
ജോണർ | അഡ്വെഞ്ചർ/ഹൊറർ/സ്ലാഷർ |
സ്ലാഷർ സിനിമകളിൽ മുൻ നിരയിലുള്ള ഒരു സിനിമ സീരീസ് ആണ് റോങ് ടേൺ. പല വർഷങ്ങളിലായി വ്യത്യസ്ത കഥയും കഥസന്ദർഭങ്ങളുമായി നിലവിൽ 7 സീരീസ് ഉള്ള ഈ ചിത്രത്തിന്റെ രണ്ടാമത്തെ ഭാഗമാണ് “റോങ് ടേൺ 2: ഡെഡ് എൻഡ്”. ജോ ലിഞ്ചിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ഈ ചിത്രം ചോര കളിക്കൊണ്ട് സമ്പന്നമാണ്.
ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി കാട്ടിലേക്ക് എത്തിപ്പെടുന്ന ഒരു കൂട്ടം ചെറുപ്പുക്കാർ, നരഭോജികളായ ഒരു പറ്റം മനുഷ്യരുടെ പിടിയിൽ അകപ്പെടുന്നു. അവരുടെ കയ്യിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് സിനിമ പറയുന്നത്.
രക്തച്ചൊരിച്ചിലുകളും, ആക്രമണങ്ങളും ആവശ്യത്തിലധികം ഉൾപ്പെടുത്തികൊണ്ടുള്ള ഒരു പക്കാ സ്ലേഷർ /ഹൊറർ ചിത്രമാണ് റോങ് ടേൺ 2. സ്ലേഷർ മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ധൈര്യമായി സമീപിക്കവുന്നതാണ്. അല്ലാത്തവർ അകലം പാലിക്കുക.