റൈസ് ഓഫ് ദി ലെജൻഡ് (Rise Of The Legend) 2014

മൂവിമിറർ റിലീസ് - 290

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ കാന്റണീസ്, മാൻഡറിൻ
സംവിധാനം Roy Chow
പരിഭാഷ മനോജ് കുന്നത്ത്, പ്രജി അമ്പലപ്പുഴ, യു എ ബക്കർ പട്ടാമ്പി & അനന്തു എ ആർ
ജോണർ ആക്ഷൻ/ഡ്രാമ

6.4/10

” അച്ഛനു വേണ്ടി മകന്റെ പ്രതികാരം”

വളരെ ചെറുപ്പത്തിൽ തന്നെ തന്റെ അച്ഛൻ മരണപ്പെടുന്നത് നോക്കിനിൽക്കേണ്ടി വന്ന ഫെയ് എന്ന ചെറുപ്പക്കാരന്റെ പ്രതികാരത്തിന്റെ കഥയാണ് 2014ൽ Roy Chowന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹോംഗ് കോംഗ്-ചൈനീസ് മാർഷ്യൽ ആർട്‌സ് മൂവിയായ റൈസ് ഓഫ് ദി ലെജൻഡ്. ആയോധനകലകൾ അഭ്യസിച്ച് അച്ഛന്റെ മരണത്തിന് പ്രതികാരം ചോദിക്കാൻ എത്തുന്ന ഫെയ്ക്ക്, പ്രതികാരം ചെയ്യേണ്ടത് ഒരു വ്യക്തിയോടല്ല ഒരു ഗ്യാങിനോട് തന്നെയാണ് എന്ന സത്യം മനസ്സിലാകുന്നു. പിന്നീട് നടക്കുന്ന സംഭവബഹുലമാണ് കഥയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏറക്കുറെ പ്രേക്ഷകന് ഊഹിക്കാവുന്ന കഥാപശ്ചാത്തലം ആണെങ്കിൽ കൂടിയും ചടുലമായ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ മുതൽക്കൂട്ടാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ