റേജിങ് ബുൾ (Raging Bulll) 1980

മൂവിമിറർ റിലീസ് - 266

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഇംഗ്ലീഷ്
സംവിധാനം Martin Scorsese
പരിഭാഷ യു എ ബക്കർ പട്ടാമ്പി
ജോണർ ബയോഗ്രാഫി/സ്പോർട്സ്/ഡ്രാമ

8.2/10

നിരവധി പുരസ്കാരങ്ങൾക്കുടമയായ പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ Martin Scorsese ‘ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമയാണ് “റെയ്‌ജിങ്‌ ബുൾ”. ഇറ്റാലിയൻ-അമേരിക്കൻ വംശജനായിരുന്ന ലോകപ്രശസ്ത മിഡിൽവെയ്റ്റ് ചാമ്പ്യൻ ജെയ്ക്ക് ലാ മോട്ട’യുടെ ജീവിതത്തെ ആസ്‍പദമാക്കി 1970 ൽ പുറത്തിറങ്ങിയ Raging Bull: My Story. എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. പ്രശസ്ത ഹോളിവുഡ് താരം റോബർട്ട് ഡെനിറോ’യാണ് സിനിമയിൽ ജെയ്ക്ക് ലാ മോട്ട’യായി വേഷമിട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രത്തെ തന്നെയാണ് ഇവിടെ അദ്ദേഹം പകർന്നാടിയത്. കടുത്ത മുൻകോപിയും, ലൈംഗിക തൃഷ്ണയും, അക്കാര്യത്തിൽ കനത്ത അസൂയ പുലർത്തുന്നവനും, ആരെയും വകവെക്കാത്തവനും, മൃഗങ്ങളെക്കാൾ കടുത്ത വിശപ്പുള്ളവനുമായ ജെയ്ക്കിനെ വ്യക്തിപരമായി ആർക്കും അത്ര ഇഷ്ടമായിരുന്നില്ല. കടുത്ത പോരാട്ടവീര്യം സൂക്ഷിക്കുന്ന ജെയ്ക്ക് ലോക പ്രശസ്തനാവാൻ അധികം സമയം വേണ്ടിവന്നിരുന്നില്ല. സുഹൃത്തുക്കൾ വളരെ കുറവായിരുന്ന ജെയ്ക്കിന്റെ അടുത്ത സുഹൃത്തും, മാനേജരും, സഹായിയും എല്ലാം സ്വസഹോദരനായിരുന്ന ജോയ് ആയിരുന്നു. പ്രശസ്തിയും മുമ്പേ സൂചിപ്പിച്ച സ്വഭാവ വിശേഷങ്ങളും ജെയ്ക്കിന്റെ ജീവിതത്തിലുണ്ടാകുന്ന ഉയർച്ചകളും താഴ്ചകളുമാണ് ചിത്രം പറയുന്നത്. ഒരു പോരു കാളയുടെ കരുത്തോടെയും പോരാട്ട വീര്യത്തോടെയും എതിരാളികൾക്ക് മേൽ സംഹാര താണ്ഡവമാടുന്ന ജെയ്ക്ക് അക്കാലത്തെ ബോക്സർമാരുടെ പേടി സ്വപ്നം തന്നെയായിരുന്നു.

മലയാളത്തിന്റെ സ്വന്തം ലാലേട്ടനും പ്രിയദർശനും തങ്ങളുടെ പുതിയ പ്രൊജക്റ്റ് ഈ ചിത്രത്തെ ആസ്പദമാക്കിയാവും എന്നൊരു വാർത്ത പരന്നിരുന്നു. അതുകൊണ്ടുതന്നെ സിനിമാ പ്രേമികൾക്ക് ഇടയിൽ ഈ ചിത്രം ഒരു സംസാര വിഷയമായിരുന്നു. മികച്ച നടൻ, മികച്ച എഡിറ്റിംഗ് എന്നിവക്കുള്ള അക്കാദമി അവാർഡും, മികച്ച ചിത്രം, നടൻ, സിനിമാട്ടോഗ്രഫി എന്നിവക്കുള്ള ബോസ്റ്റൺ ഫിലിം ക്രിട്ടിക്സ് അവാർഡും, മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും, ചെറുതും വലുതുമായ മറ്റ് നിരവധി പുരസ്കാരങ്ങളും ചിത്രം നേടിയെടുക്കുകയുണ്ടായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ