ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Russell Mulcahy |
പരിഭാഷ | ബിനോജ് ജോസഫ് |
ജോണർ | ക്രൈം/ത്രില്ലെർ |
1999ഇൽ Russell Mulcahyയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അമേരിക്കൻ-കനേഡിയൻ ഹൊറർ ത്രില്ലറാണ് Resurrection. ചിക്കാഗോ പോലീസ് ഡീറ്റക്റ്റീവ്സായ ഹോളിൻസ്വർത്തും അദ്ദേഹത്തിന്റെ പങ്കാളിയായ ജോൺ പ്രുദോമും ബൈബിൾ വാക്യങ്ങൾ എഴുതി സീരിയൽ കില്ലിംഗ് നടത്തുന്ന ഒരു സൈക്കോപ്പാത്തിനെ അന്വേഷിക്കുന്നു. ആ സൈക്കോയാകട്ടെ കൊല്ലുന്നവരുടെ ശരീരഭാഗങ്ങൾ ഉപയോഗിച്ച് യേശുവിന്റെ ശരീരം പുനർനിർമ്മിക്കാൻ തുടങ്ങുകയായിരുന്നു. അടുത്ത ഇരയെ കൊല്ലുന്നതിനു മുൻപ് അവർക്ക് അയാളെ തടയാൻ കഴിയുമോ എന്ന ചോദ്യമാണ്, സിനിമയുടെ ത്രില്ലിങ്ങ് മൂഡ് നിലനിർത്തി പോകുന്നത്.
വളരെ നല്ല ഒരു തിരക്കഥ എന്നതിനൊപ്പം മികച്ചൊരു അവതരണരീതിയും സിനിമയുടെ ഹൈലൈറ്റ് ആണ്. ഡാർക്ക് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും നല്ലൊരു അനുഭവം തന്നെയാണ് ഈ സിനിമ.