റെവലേഷൻസ് ( Revelations ) 2025

മൂവിമിറർ റിലീസ് - 568

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ കൊറിയൻ
സംവിധാനം Yeon Sang-ho
പരിഭാഷ അനൂപ് പി സി
ജോണർ ക്രൈം/ത്രില്ലർ

6.0/10

ട്രെയിൻ റ്റു ബുസാൻ സംവിധായകനായ സാങ് -ഹോ സംവിധാനം ചെയ്‌ത് നെറ്റ്ഫ്ളിക്‌സിൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ മിസ്റ്ററി ത്രില്ലറാണ് റെലവേഷൻസ്.

പാസ്റ്റർ സുങ് മിൻ-ചാൻ തന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ ഒരു ദിവസത്തിലൂടെയാണ് അന്ന് കടന്നുപോയത്. ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തുകയും, പുതിയ പള്ളിയുടെ മേധാവി സ്ഥാനം നഷ്ടപ്പെടുകയും, കൂടാതെ അയാളുടെ മകനെ കാണാതാവുകയും ചെയ്യുന്നു.

ഇതിനിടയിൽ പള്ളിയിൽ പ്രാർത്ഥനക്ക് വന്ന ഒരു പെൺകുട്ടിയെക്കൂടി കാണാതായെന്ന വിവരവും അയാൾ അറിയുന്നു.
ലൈംഗിക പീഡനക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കോൺ റേ എന്ന വ്യക്തി കാണാതായ പെൺകുട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നയാൾ സംശയിക്കുന്നു. കോൺ റേ, പാസ്റ്ററുമായി പള്ളിയിൽ വെച്ച് സംസാരിച്ചിരുന്നു.

ഇയാളുടെ ആദ്യത്തെ ഇര ഡിറ്റക്റ്റീവ് ലീ യോൻ-ഹെയുടെ സഹോദരിയായിരുന്നു.
മകനെ തിരികെ ലഭിച്ചെങ്കിലും, കാണാതായ പെൺകുട്ടിയെ കണ്ടെത്താനായി പാസ്റ്ററും, ഡിറ്റക്റ്റീവ് ലീ യോൻ-ഹേയും ഒരുമിച്ച് അന്വേഷണം ആരംഭിക്കുന്നു.

ഈ തിരോധാനങ്ങൾക്ക് പിന്നിൽ കോൺ റേയാണോ? കാണാതായ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു? അവർക്ക് പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കുമോ?ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയും,
അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയും കഥ മുന്നോട്ട് പോകുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ