റെയർ എക്സ്പോർട്സ് : എ ക്രിസ്തുമസ് ടെയിൽ (Rare Exports : A Christmas Tale) 2010

മൂവിമിറർ റിലീസ് - 61

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്/ഫിന്നിഷ്
സംവിധാനം Jalmari Helander
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക
ജോണർ ഹൊറർ/ഫാന്റസി

6.7/10

വടക്കൻ ഫിൻ‌ലാൻ‌ഡിന്റെ രാജ്യാതിർത്തിയിൽ രഹസ്യമായി നടക്കുന്ന ഒരു പർ‌വ്വത ഡ്രില്ലിംഗ് പ്രോജക്റ്റ്. അങ്ങോട്ട് സുഹൃത്തുക്കളായ രണ്ട് കുട്ടികൾ രഹസ്യമായി എത്തുന്നു.അവിടെ കുഴിക്കുന്നത് സാന്താക്ലോസിന്റെ ശവകുടീരമാണെന്ന് അവരിലൊരാൾ അനുമാനിക്കുന്നു.ശേഷം ആ കുട്ടിയുടെ അച്ഛൻ റെയിൻ ഡീറിനെ പിടിക്കാനായി വെച്ച കെണിയിൽ ഒരു വൃദ്ധൻ അകപ്പെടുന്നു. അതരാണെന്നറിയതെ കുഴയുന്ന സമയത്താണ് അതൊരു സാന്താക്ലോസ് ആണെന്ന് മനസ്സിലാകുന്നത്. ഇതിഹാസമായ സെന്റ് നിക്കോളാസ് എന്ന സ്നേഹനിധിയായ സാന്റയിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ തട്ടി കൊണ്ടുപ്പോകുന്ന ഒരു ഭീകര സാന്തയാണ് ഇവിടെ രൂപം കൊള്ളുന്നത്.ശേഷമുള്ള ഒരു ക്രിസ്മസ് കെട്ടുകഥയാണ് ഈ ചിത്രം.

2011 ലെ കാറ്റലോണിയൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും,ബ്രസ്സൽസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും,ലോക്കർനോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും മികച്ച ചിത്രം ഉൾപ്പടെ വിവിധ വിഭാഗങ്ങളിൽ ഈ ചിത്രത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ ഫിൻലാന്റിലെ ആ വർഷത്തെ ജൂസി അവാർഡ് 6 വിഭാഗങ്ങളിലും ഈ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ