ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Micheal Bafaro |
പരിഭാഷ | അനൂപ് പി സി |
ജോണർ | ഹൊറർ/ആക്ഷൻ/ത്രില്ലർ |
ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 1971ൽ റിലീസായ സ്റ്റീവൻ സ്പീൽബർഗിന്റെ ഡ്യുവൽ. അതേ പ്ലോട്ടിൽ 2015ൽ പുറത്തുവന്ന കനേഡിയൻ ചലച്ചിത്രമാണ് റെക്കർ.
ഒരു യാത്രക്കിടയിൽ എമിലി, ലെസ്‌ലി എന്ന രണ്ടു യുവതികൾ ഡെവിൾസ് പോയിന്റിലേക്ക് വണ്ടി തിരിക്കുന്നതും പിന്നീട് ഉണ്ടാവുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറഞ്ഞു പോകുന്നത്. ഇവരെ ഒരു ട്രക്ക് പിന്തുടരുന്നതിലൂടെ ഉണ്ടാകുന്ന കുഴപ്പങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. കടുത്ത സ്പീൽബർഗ്ഗ് ആരാധകനായ സംവിധായകൻ, ഡ്യുവലിന്റെ പ്രചോദനത്താൽ ഒരുക്കിയ ചിത്രമാണ് റെക്കർ.