റിവർ (River) 2021

മൂവിമിറർ റിലീസ് - 283

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Jennifer Peedom, Joseph Nizeti
പരിഭാഷ മനോജ്‌ കുന്നത്ത് & ശ്രീജിത്ത്‌ ബോയ്ക
ജോണർ ഡോക്യൂമെന്ററി

7.1/10

ഭൂമിയിലെ ഫലഭൂയിഷ്ഠത നശിച്ച് മരുഭൂമിയാകുന്നതും ജലദൗർബല്യവും ചെറുക്കാനുള്ള ലോക ദിനമാണ് ജൂൺ 17 (World Day to Combat Desertification and Drought). ഈ ചെറുത്ത് നിൽപ്പിന്റെ മുഖ്യ ഘടകമാണ് ജലസംരക്ഷണം. ജലസംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് നദികൾ. നദികൾ മനുഷ്യനെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് “റിവർ” എന്ന ഡോകുമെന്ററി. അണക്കെട്ടുകളെ കുറിച്ചും പ്രകൃതിയുടെ മാറ്റങ്ങളെ കുറിച്ചും വ്യക്തമായ ചിത്രം ഈ ഡോകുമെന്ററി നൽകുന്നു. നദികളുടെ സംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്, നല്ലൊരു നാളേക്കായി ജലസംരക്ഷണത്തിന് വേണ്ടി ഉള്ളൊരു വഴികാട്ടിയായി ഈ ഡോകുമെന്ററി മൂവി മിറർ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നു.

മനുഷ്യരും നദികളും തമ്മിലുള്ള ശ്രദ്ധേയമായ ബന്ധം പര്യവേക്ഷണം ചെയ്യുന്ന ഈ സിനിമാറ്റിക്-മ്യൂസിക്കൽ ചിത്രം ഫ്ലോറിഡ ഫിലിം ഫെസ്റ്റിവലിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും മറ്റ് ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ