ഭാഷ | മാൻഡറിൻ |
സംവിധാനം | Juno Mak |
പരിഭാഷ | ശ്രീജിത്ത് ബോയ്ക, മനോജ് കുന്നത്ത് |
ജോണർ | ഹൊറർ/മിസ്റ്ററി/ആക്ഷൻ |
2013-ൽ ജുനോ മാകിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹോങ്കോംങ് ഹൊറർ അക്ഷൻ ചിത്രമാണ് റിഗോർ മോർട്ടിസ്. പഴയകാല ചൈനീസ് ഫിലിം സീരീസ് ആയ മിസ്റ്റർ വാമ്പയറിന്
ഒരു ട്രിബ്യൂട്ട് എന്നോണമാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മുൻ അഭിനേതാക്കളിൽ പലരും ഈ ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്.
കഥയിലോട്ട് വരുമ്പോൾ, ഒരു പുതിയ സ്ഥലത്തേക്ക് താമസം മാറി വരുന്ന ഒരു സിനിമ താരം, അയാളെ ആ ഫ്ലാറ്റിൽ കാത്തിരിക്കുന്ന രഹസ്യങ്ങളുമാണ് കഥയുടെ സാരം. ദുർമന്ത്രവാദം ആഭിചാരം എന്നീ വിഷയങ്ങൾ ഹൊറർ എലമെന്റ്‌സ് ചേർത്ത് അല്പം പതിഞ്ഞ താളത്തിലാണ് കഥ മുന്നേറുന്നത്. ചിത്രത്തിന്റെ ഭാവത്തിലേക്ക് കാഴ്ചക്കാരെ പതിയെ കൊണ്ടുപോകുന്ന രീതിയിലാണ് ചിത്രം ഹൊറർ എന്ന ലേബൽ അണിയുന്നത്. ആക്ഷന് പ്രാധാന്യം കൊടുത്തിട്ടുള്ള ക്ലൈമാക്സ് രംഗങ്ങൾ മികവുറ്റതാണ്. പതിയെ എരിഞ്ഞ് പുകയുന്ന സ്റ്റൈലീഷ് മേക്കിങ്ങോട് കൂടിയ ഒരു മിസ്റ്ററി ത്രില്ലർ ആണ് റിഗോർ മോർട്ടിസ്.