ഭാഷ | കൊറിയൻ |
സംവിധാനം | You-min seo |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ഡ്രാമ/ത്രില്ലെർ |
Seo Yea-ji, Kim Kang-woo എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, you-min seo സംവിധാനം ചെയ്ത്, 2021 ൽ റിലീസ് ചെയ്ത ചിത്രമാണ് റികോൾഡ്. ഈ വർഷം പുറത്തിറങ്ങിയ കൊറിയൻ ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ നിർത്താവുന്ന ഒരു ചിത്രമാണെന്ന് തികച്ചും പറയാവുന്ന ഒരു ചിത്രം. രണ്ട് പ്രധാന കഥാപാത്രങ്ങളെ മുൻ നിർത്തി നല്ലൊരു സിനിമാ അനുഭവമായിരിക്കുംl ചിത്രം പ്രേക്ഷകന് നൽകുക. ചെറിയ ട്വിസ്റ്റുകളാലും ഇമോഷണൽ രംഗങ്ങളാലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു കൊച്ചു ചിത്രം.
കഥയിലേക്ക് വരുമ്പോൾ, സൂ ജിൻ എന്ന യുവതി ഒരു അപകടത്തെ തുടർന്ന് ഓർമ നഷ്ടപ്പെട്ട് ഒരു ആശുപത്രി കിടക്കയിൽ കിടക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ഒന്നും ഓർമയില്ലാതെ തന്റെ ഭർത്താവിന്റെ വാക്കുകളിലൂടെ മാത്രം ഭൂതകാലം മനസ്സിലാക്കി അവളൊരു പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. ഭൂതകാല ഓർമ്മകൾക്ക് നഷ്ടം സംഭവിച്ചെങ്കിൽ കൂടി ഭാവി കാണാനുള്ള ഒരു കഴിവ് അവൾക്ക് ലഭിക്കുന്നു. നടക്കാൻ പോകുന്ന ഓരോ അപകടങ്ങളും മുൻകൂട്ടി കാണാനുള്ള കഴിവ് തനിക്കുണ്ടെന്ന് പല സന്ദർഭങ്ങളിൽ നിന്ന് അവൾ സ്വയം തിരിച്ചറിയുന്നു. തന്റെ ഭർത്താവിനോടും ചികിൽസിക്കുന്ന ഡോക്ടറോടും ഇക്കാര്യം അവൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ആരും വിശ്വസിക്കുന്നില്ല. അവിടം മുതൽ ഓരോ ദുരൂഹതകളുടെ ചുരുളഴിയാൻ തുടങ്ങുന്നു. കഥാഭാഗം കൂടുതൽ വ്യക്തമാക്കിയാൽ കാണുന്ന പ്രേക്ഷകന് ആരോചകമായി തോന്നുമെന്നതിനാൽ ബാക്കി കണ്ടു തന്നെ അറിയുക.