ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Don Hall Carlos López Estrada |
പരിഭാഷ | മനോജ് കുന്നത്ത് & അനന്തു എ ആർ |
ജോണർ | അനിമേഷൻ/ആക്ഷൻ/അഡ്വഞ്ചർ |
നാടോടികഥകളുടെ ഡിസ്‌നി അവതരണങ്ങൾ പൊതുവെ ഏത് പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ദൃശ്യവിസ്മയം തന്നെയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇക്കൊല്ലം പുറത്തിറങ്ങിയ Raya And The Last Dragon എന്ന ആനിമേഷൻ ചിത്രം. എന്നും ജപ്പാൻ കഥകളിൽ നിറഞ്ഞു നിൽക്കുന്ന ഡ്രാഗൺ സങ്കൽപം തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രധാന ആകർഷണം. തന്റെ അച്ഛൻ പറഞ്ഞു തന്ന കഥകളിൽ നിന്ന് തന്റെ മനസ്സിൽ ഒരു വീരനായികയുടെ പരിവേഷം നേടിയെടുത്ത സിസുവെന്ന ഡ്രാഗണെ തേടിയുള്ള റായ എന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. തന്റെ ഉറ്റവരെ മുഴുവൻ ശിലയാക്കി മാറ്റിയ ഡ്രൂണുകൾ എന്ന മഹാമാരിയെ നേരിടാൻ റായക്കും സംഘത്തിനും മുന്നിലുള്ളത് വളരെ കഠിനമായ കുറച്ച് തടസ്സങ്ങളാണ്. ഓരോ കുരുക്കുകളും അഴിച്ചുകൊണ്ടുള്ള റായയുടെയും സംഘത്തിന്റെയും സാഹസിക യാത്ര തീർത്തും ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ്. നിറങ്ങളുടെ വിസ്‌മയത്തിനും മനോഹരമായ സൗണ്ട് ട്രാക്കിനുമൊപ്പം മലയാളം പരിഭാഷയോടുകൂടി ഈ ചിത്രം ആസ്വാദിക്കൂ.