റാത്ത് ഓഫ് സൈലൻസ് (Wrath Of Silence) 2017

മൂവിമിറർ റിലീസ് - 343

പോസ്റ്റർ : അതുൽ പി.വി
ഭാഷ മാൻഡറിൻ
സംവിധാനം Yukun Xin
പരിഭാഷ സുമന്ത് മോഹൻ
ജോണർ ക്രൈം/മിസ്റ്ററി

7.0/10

2017ൽ യുകുൻ സിന്നിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു സ്ലോ ബേണിങ്ങ് ത്രില്ലർ ചിത്രമാണ്  “Wrath Of Silence”. ആടുകളെ വളർത്തി ഉപജീവനമാർഗം നയിക്കുന്ന ഒരു നിർധന കുടുംബത്തിലെ ബാലന്റെ തിരോധനത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചൈനയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയെടുത്ത ഈ ചിത്രം ഒരേ സമയം മാനുഷിക പരിഗണനയുടെ മൂല്യത്തെയും സങ്കീർണമായ മനുഷ്യ മനസിന്റെ ഉള്ളറകളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. മൂകനായ ഒരു പിതാവ് തന്റെ കാണാതായ മകനു വേണ്ടി നടത്തുന്ന അന്വേഷണത്തിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. പണവും സ്വാധീനവും നീതിക്ക് മേൽ എത്രമാത്രം ആധിപത്യം സ്ഥാപിക്കുന്നുണ്ടെന്ന് ചിത്രം പരോക്ഷമായി ചർച്ച ചെയ്ത് പോകുന്നുണ്ട്. ഒരുപാട് പുതുമകളൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും “വർത്ത് വാച്ച് ” എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു കൊച്ചു സിനിമയാണിത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ