ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Koichi Sasaki, Ram Mohan & Yugo Sako |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | അനിമേഷൻ/അഡ്വഞ്ചർ |
ഒരു ഇൻഡോ- ജപ്പാൻ സംയുക്ത സംരംഭമായി 1992 ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ്, ‘രാമായണ: ദി ലെജൻ്റ് ഓഫ് പ്രിൻസ് രാമ’
ഏഴു കാണ്ഡങ്ങളിലായി പടർന്നു കിടക്കുന്ന ഇതിഹാസകാവ്യത്തെ, പ്രധാന കഥാതന്തു ഒട്ടും ചോർന്നു പോവാതെ കേവലം 2 മണിക്കൂറിൽ ഉൾപ്പെടുത്തി എന്നുള്ളതാണ് ഈ കൊച്ചു ചിത്രത്തിൻ്റെ മഹത്തായ വിജയം.
ചിത്രം ഇറങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിട്ടു. രാമായണത്തെ ആധാരമാക്കി ധാരാളം ചിത്രങ്ങൾ വന്നു പോയി, എന്നാൽ ഇന്നും ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ രാമായണത്തിൻ്റെ ഏറ്റവും ബെസ്റ്റ് അഡോപ്ഷൻ ഇതു തന്നെയാണെന്ന് നിസ്സംശയം പറയാം.
പ്രോത്സാഹനമേകുന്ന മൂവി മിററിൻ്റെ പ്രിയ പ്രേക്ഷകർക്കായി എക്കാലത്തെയും മികച്ച ഈ ഇതിഹാസകാവ്യത്തിന്റെ മികച്ചൊരു ദൃശ്യാവിഷ്കാരത്തിന്റെ മലയാള പരിഭാഷ ഞങ്ങൾ അഭിമാനപൂർവ്വം സമർപ്പിക്കുന്നു.