രാത് അകേലി ഹെ ( Raat Akeli Hay ) 2020

മൂവിമിറർ റിലീസ് - 368

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഹിന്ദി
സംവിധാനം ഹണി ടേഹരൻ
പരിഭാഷ പ്രവീൺ കുറുപ്പ്
ജോണർ ക്രൈം/ഡ്രാമ

7.6/10

ദുരൂഹതകളും അന്വേഷണങ്ങളും!

5 വർഷങ്ങളുടെ ഇടവേളകളിൽ നടക്കുന്ന 3 കൊലപാതകങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. താക്കൂർ രഘുബീർ സിംഗ് തന്റെ രണ്ടാംവിവാഹത്തിന്റെ അന്ന് രാത്രിയിൽ കിടപ്പുമുറിയിൽ വെടിയേറ്റ് കൊല്ലപ്പെടുന്നു.
ആരാണ് കൊലപാതകി എന്ന അന്വേഷണവുമായി ഇൻസ്‌പെക്ടർ ജഡിൽ യാദവ് മുന്നോട്ട് പോകും തോറും കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്. അന്വേഷണത്തിനിടക്ക് അയാൾ നേരിടുന്ന വ്യക്തിപരവും, ഔദ്യോഗികരവുമായ വെല്ലുവിളികളും തുടർന്നുണ്ടാകുന്ന ട്വിസ്റ്റുകളുമൊക്കെ കാഴ്ചക്കാരന് ഊഹിക്കാൻ പറ്റാത്ത തരത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ.
യു,പി യുടെ കഥാപാശ്ചാത്തലവും, രാത്രി കാല അന്വേഷണവും, യാത്രകളുമൊക്കെ സിനിമക്ക് അനുയോജ്യമായ ദുരൂഹതയുടെ ഒരു മൂഡ് ഉണ്ടാക്കിയെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. പങ്കജ് കുമാറിന്റെ ഛായാഗ്രഹണം ആ തലത്തിൽ സിനിമക്ക് മികച്ച പിന്തുണ നൽകി.
രാത് അകേലീ ഹെ’ എന്ന പേര് ഈ സിനിമക്ക് വെറുതെ ഇട്ടതല്ല. ‘രാത്രി’ക്ക് അത്ര മാത്രം റോളുണ്ട് ഈ സിനിമയിൽ. ‘രാത്രി’യാണ് രണ്ടു കൊലപാതകങ്ങളുടെയും ഏക സാക്ഷി. രാത്രിയുടെ ഏകാന്തതയും ദുരൂഹതയുമൊക്കെ ഈ സിനിമക്ക് കൊടുക്കുന്ന ഭംഗി വലുതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ