ഭാഷ | തെലുഗു |
സംവിധാനം | Venky Atluri |
പരിഭാഷ | പ്രജിത്ത് പ്രസന്നൻ |
ജോണർ | ഡ്രാമ /റൊമാൻസ്/കോമഡി |
നിതിൻ കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കി അറ്റ്‌ലൂരി അണിയിച്ചൊരുക്കിയ ചിതമാണ് രംഗ് ദേ
സംവിധായകൻ രംഗ് ദേയിൽ പ്രണയം, ഹാസ്യം ,അസൂയ, അത്യാഗ്രഹം, എന്നിവ കൃത്യമായ അനുപാദത്തിൽ പ്രേക്ഷകർക്ക് മടുപ്പ് തോന്നാതെ കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകി ‘മനോഹരമായ’ ഒരു പ്രണയകഥയിലൂടെ രംഗ് ദേ യിൽ അവതരിപ്പിക്കുന്നു. തന്റെ ഹിറ്റ് ചിത്രങ്ങളായ തോലി പ്രേമ, മിസ്റ്റർ മജ്നു എന്നീ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ കഥ പറച്ചിൽ രീതി സംവിധായകൻ കൈകാര്യം ചെയിതിരിക്കുന്നതിനാൽ ചിത്രം ഒട്ടും ബോറടിപ്പിക്കില്ല
സ്നേഹവും വെറുപ്പും പങ്കിടുന്ന രണ്ട് ബാല്യകാല സുഹൃത്തുക്കളാണ് അനു (കീർത്തി സുരേഷ്), അർജുൻ (നിതിൻ). അനു അർജുനനെ സ്നേഹിക്കുന്നുവെങ്കിലും അവൻ അവളെ വെറുക്കുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ അവർ വിവാഹിതരാകുകയും അർജുനന്റെ ജീവിതം മാറി മറിയുകയും ചെയ്യുന്നു. അനു ഗർഭിണിയാവുകയും ചെയ്യുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. അവരിരുവരുടെയും മുന്നോട്ടുള്ള ജീവിതവും പ്രശ്നങ്ങളും ഒക്കെയായി ഹൃദയഹാരിയായ ഈ കുഞ്ഞു ചിത്രം വളരെ രസകരമായി തന്നെ കണ്ടിരിക്കാം