ഭാഷ | മാൻഡറിൻ |
സംവിധാനം | Ling Jia |
പരിഭാഷ | അനന്തു A R & ജസീം ജാസി |
ജോണർ | സ്പോർട്സ്/ഡ്രാമ |
അപമാനത്തിന്റെയും കുത്തുവാക്കുകളുടെയും പടുകുഴിയിൽ നിന്ന് ഒരു തീയായി ഉയർന്ന് വന്നവൾ. അവളുടെ കഥയാണ് ഇക്കൊല്ലം പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചൈനീസ് സ്പോർട്സ് ഡ്രാമയായ യോലോ. അമിതഭാരമുള്ള അലസയായ ലെയിങ്, വീട്ടിൽ നിന്നേറ്റ അപമാനത്തിന്റെ പേരിൽ വീടുവിട്ട് ഇറങ്ങുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി വീടിനുള്ളിൽ തന്നെ ചിലവഴിച്ച അവൾക്ക് പുറംലോകം താൻ പ്രതീക്ഷിച്ച പോലെയല്ല എന്ന് പതിയെ മനസ്സിലാകുന്നു. പോകുന്നിടത്തെല്ലാം അപമാനിതയാകുന്ന അവൾ ജീവിതത്തിൽ ഒരു തവണയെങ്കിലും വിജയിക്കാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ലെയിങ് എന്ന കഥാപാത്രത്തിനായി തന്റെ സർവ്വവും നൽകി അവതരിപ്പിച്ച ചൈനീസ് അഭിനയത്രി ജിയ ലിങിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇമോഷണലി ഏതൊരു മനുഷ്യനേയും മോട്ടിവേറ്റ് ചെയ്യിക്കുന്ന ഈ സിനിമ ഒരു സിനിമാപ്രേമിയും ഒരു കാരണവശാലും മിസ് ചെയ്യാൻ പാടില്ല.