യേ മായ ചെസാവെ (Ye Maya Chesave) 2010

മൂവിമിറർ റിലീസ് - 90

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ തെലുങ്ക്
സംവിധാനം ഗൗതം വാസുദേവ് മേനോൻ
പരിഭാഷ സഫീർ അലി, മനോജ് കുന്നത്ത് & ഡോ.ഓംനാഥ്‌
ജോണർ റൊമാന്റിക്/ഡ്രാമ

7.7/10

“യെ മായ ചെസാവെ” എന്നാൽ “നീ എന്ത് മായജാലമാണ് ചെയ്തത്” എന്നാണ്. അതിതീവ്ര പ്രണയത്തിന്റെ മാസ്മരിക ലോകത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോകുന്ന ഒരു മാന്ത്രികനാണ് ഒരു മലയാളി കൂടിയായ ഗൗതം വാസുദേവ് മോനോൻ. വാരണമായിരം എന്ന നിത്യഹരിത ചിത്രത്തിനു ശേഷം ദക്ഷിണേന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട സിനിമകളായിരുന്നു 2010 ഫെബ്രുവരി 26ന് പുറത്തിറങ്ങിയ തമിഴ് ചിത്രം വിണ്ണൈ താണ്ടി വരുവായയും, തെലുങ്ക് ചിത്രം യെ മായ ചെസാവെയും. ഒരു സംവിധായകൻ ആകാൻ കൊതിച്ചു നടക്കുന്ന കാർത്തിക്(നാഗചൈതന്യ) എന്ന ചെറുപ്പക്കാരന്റെ മനസ്സിലേക്ക് അപ്രതീക്ഷിതമായി ജെസ്സി(സമന്ത) എന്ന അതിസുന്ദരിയായ യുവതി കടന്നു വരുന്നു. അവളോടുള്ള കാർത്തിക്കിന്റെ ഭ്രാന്തമായ പ്രണയം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ GVM അതിന്റെ എക്‌സ്ട്രീം ലെവലിൽ ആവിഷ്കരിച്ചിരിക്കുന്നു. ഈ സിനിമ കാണുന്നവന്റെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനും, ഇപ്പോഴും പലരുടെയും ഫേവറിറ്റ് ആയി നിലകൊള്ളുന്നതിനും സംഗീത സംവിധായകൻ സാക്ഷാൽ AR റഹ്മാൻ വഹിച്ചിരിക്കുന്ന പങ്ക് ചെറുതല്ല.ജെസ്സിയും കാർത്തിക്കും ഇന്നും പ്രണയിക്കുന്നവർക്കും, സിനിമ സ്വപ്നം കാണുന്നവർക്കുമെല്ലാം ഒരു ജാക്ക്പോട്ട് കഥാപാത്രങ്ങൾ തന്നെയാണ്. വിണ്ണൈതാണ്ടി വരുവായയിൽ നിന്നും തീർത്തും വ്യത്യസ്തമായ പര്യവസാനമാണ് യെ മായ ചെസാവിലേത്. ചിത്രത്തിൽ STR, തൃഷ എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നുമുണ്ട്. ചിത്രത്തിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വെച്ച സമന്തയെ തേടി ആ വർഷത്തെ ഫിലിം ഫെയർ അവാർഡ്, Naandi അവാർഡ് എന്നിവ എത്തിയിരുന്നു. യൗവന പ്രണയത്തിന്റെ അതിതീവ്ര തലത്തിലേക്ക് മൂവിമിററിന്റെ പ്രേക്ഷകർക്ക് സ്വാഗതം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ