യൂണിവേഴ്സൽ സോൾജ്യർ : ദി ഡേ ഓഫ് റെക്കണിങ് (Universal Soldier : The Day of Reckoning) 2012

മൂവിമിറർ റിലീസ് - 92

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം John Hyams
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക
ജോണർ ആക്ഷൻ/Sci-fi

5.0/10

ജോൺ ഹാംസിന്റെ സംവിധാനത്തിൽ 2012 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ്-ഫിക്ഷൻ ആക്ഷൻ ചിത്രമാണ് യൂണിവേഴ്‌സൽ സോൾജ്യർ: ഡേ ഓഫ് റെക്കണിങ്ങ്. തന്റെ ഭാര്യയെയും മക്കളെയും കൊന്ന കൊലയാളിയെ കണ്ടെത്താൻ വേണ്ടി ജോൺ എന്ന ഒരു മുൻ സൈനികൻ നടത്തുന്ന പ്രയാണമാണ് ചിത്രത്തിൽ. തന്റെ വീട്ടിൽ നടന്ന ഒരു ആക്രമണത്തിൽ തലക്ക് പരിക്കേറ്റ ജോൺ, ഒമ്പത് മാസത്തോളം കോമയിലാകുന്നു. തുടർന്ന് കോമയിൽ നിന്നും ഉണരുന്ന ജോണിന് തന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടതായുള്ള ഓർമ്മകൾ വേട്ടയാടുന്നു. സംഭവത്തിന്റെ പിന്നിലുള്ളത് ശക്തനായ ഒരു മുൻ സൈനിക നേതാവായ ലൂക്ക് ഡെവറാക്സ് ആണെന്ന് ജോൺ മനസ്സിലാക്കുന്നു. ലൂക്ക് ഡെവറാക്സിനെ കണ്ടെത്താനായി ജോൺ ആശുപത്രി വിടുന്നു.
യൂണിവേഴ്‌സൽ സോൾജ്യർ എന്ന നൂതന സാങ്കേതിക സൈനിക ആവിഷ്കാരത്തെ രൂപപ്പെടുത്തി തീവ്രവാദ പ്രവർത്തനങ്ങൾ ആരംഭിക്കലായിരുന്നു ഡെവറാക്സിന്റെ ലക്ഷ്യം. താനും അതേ യൂണിവേഴ്‌സൽ സോൾജ്യറിന്റെ ഭാഗമാണെന്നും തന്റെ ഓർമ്മകളെല്ലാം കൃത്രിമമാണെന്നുള്ള പ്രസ്താവനയും ജോണിന് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഡെവറാക്സിനോടും സൈന്യത്തോടും കൂടുതൽ അടുക്കുമ്പോൾ, ജോൺ തന്നെക്കുറിച്ച് കൂടുതൽ കണ്ടെത്തുകയും താൻ ശരിയാണെന്ന് വിശ്വസിച്ചിരുന്ന എല്ലാം ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു.

യൂണിവേഴ്‌സൽ സോൾജ്യർ സീരിസിലെ ആറാമത്തെയും അവസാനത്തേയും ചിത്രമാണിത്. മുൻ ചിത്രങ്ങളിലെ നായകനായ ഡെവറാക്സ്, ഈ ചിത്രത്തിൽ വില്ലനായി മാറുന്നു. ഡെവറാക്സ് ആയി വേഷമിടുന്നത് ആക്ഷൻ ഹീറോ ജീൻ-ക്ലോഡ് വാൻ ഡമിയാണ്. മാർഷ്യൽ ആർട്‌സ് ഫൈറ്റർ സ്കോട്ട് ആഡ്ക്കിൻസ് ജോൺ എന്ന നായക കഥാപാത്രമായും വേഷമിടുന്നു. ആക്ഷന് പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു മിസ്റ്ററി സയൻസ്-ഫിക്ഷൻ വിഭാഗത്തിലുള്ള ചിത്രമാണിത്. മുൻ ചിത്രത്തിലേക്കാൾ അമിതമായ വൈലൻസ് സീനുകളും രക്ത ചൊരിച്ചിലുകുകളും ഈ ചിത്രത്തിലുണ്ട്. ബോക്‌സ് ഓഫീസിൽ കാര്യമായ ഒരു ചലനം സൃഷ്ടിക്കാൻ ചിത്രത്തിനായിലെങ്കിലും ഒരുപാട് നീരുപക പ്രശംസകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ