യു ആർ നെക്സ്റ്റ് ( You are next ) 2011

മൂവിമിറർ റിലീസ് - 94

പോസ്റ്റർ : ജിൻസ് ജോസഫ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Adam Wingard
പരിഭാഷ ജിൻസ് ജോസഫ്
ജോണർ ഹൊറർ/സ്ളേഷർ

6.6/10

കുറച്ചു നാളുകളായി നമ്മുടെയീ കൊച്ചു കേരളം മുതൽ ലോകമെമ്പാടുമുള്ള സിനിമ ആസ്വദകർക്കിടയിൽ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഗോഡ്‌സില്ല VS കോങ് എന്ന ദൃശ്യവിസ്മയത്തിന്റെ സൃഷ്ടാവായ ആഡം വിൻഗാർഡിന്റെ സംവിധാനത്തിൽ 2011ഇൽ പുറത്തിറങ്ങിയ ഹൊറർ, സ്ലേഷർ മൂവിയാണ് You’re Next.കുറച്ചുപേരുടെ ഒരു സമാഗമവും, അതിനിടയിൽ നടക്കുന്ന ഒരു മുഖംമൂടി ആക്രമണവുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു അത്താഴവേളയിൽ അപ്രതീക്ഷിതമായി നടക്കുന്ന ഒരു ക്രോസ്ബോ ആക്രമണം മുതൽ ഓരോ നിമിഷവും ഒരു സ്ലേഷർ മൂവിയുടെ എല്ലാ ചേരുവകളും ചേർത്ത് സംവിധായകൻ ഓരോ സീനുകളും പാകപ്പെടുത്തിയിട്ടുണ്ട്. 2011 ലെ ടൊറോന്റോ ഫിലിം ഫെസ്റ്റിവലിലൂടെ റിലീസായ ഈ ചിത്രം 2013 ഇൽ വീണ്ടും റിറിലീസ് ചെയ്യപ്പെടുകയുണ്ടായി. ഹൊറർ, സ്ലേഷർ മൂവി ആരാധകർക്ക് അത്യാവശ്യം ത്രില്ലിംഗ് ആയി കാണാൻ സാധിക്കുന്ന ഒരു ചിത്രം തന്നെയാണ് You’re Next.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ