യുത്തം സെയ് ( Yuddham Sei ) 2011

മൂവിമിറർ റിലീസ് - 550

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ തമിഴ്
സംവിധാനം മിഷ്കിൻ
പരിഭാഷ അനന്തു A R
ജോണർ ക്രൈം/ത്രില്ലർ

7.9/10

ഒരുപിടി മികച്ച സിനിമകളൊരുക്കി ഇങ്ങ് കേരളത്തിൽപ്പോലും ആരാധകരെ സൃഷ്ടിച്ച തമിഴ് സംവിധായകനാണ് മിഷ്കിൻ. അദ്ദേഹത്തിന്റെ പരാജയ ചിത്രങ്ങൾക്ക് പോലും വലിയ റിപ്പീറ്റ് വാല്യുവും ഫാൻ ബേസും ഉണ്ട്. അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയിൽ വളരെ അണ്ടർറേറ്റഡ് ആയിപ്പോയ ക്രൈം ത്രില്ലർ മൂവിയാണ് 2011ൽ പുറത്തിറങ്ങിയ യുദ്ധം സെയ്.

കാണാതായ പെങ്ങളുടെ ഓർമ്മയിൽ നീറി കഴിയുന്ന JK എന്ന J കൃഷ്ണമൂർത്തി ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. മാനസിക സംഘർഷങ്ങൾ പ്രശ്നമായി തുടങ്ങിയ അദ്ദേഹം ജോലി രാജിവെക്കാൻ തീരുമാനിക്കുന്നു. അതിനിടയിൽ നഗരത്തിൽ പൊതുവിടങ്ങളിൽ നിന്നും വെട്ടിമാറ്റപ്പെട്ട പല ആൾക്കാരുടെ കൈകൾ ലഭിക്കുന്നു. ഈ കേസ് തെളിയിക്കാനായാൽ തന്റെ പെങ്ങളുടെ തിരോധാനം വീണ്ടും അന്വേഷിക്കാൻ സഹായം ലഭിക്കുമെന്ന വാഗ്‌ദാനത്തിൻ പുറത്ത് JK ആ കേസ് ഏറ്റെടുക്കുന്നു. പിന്നീട് നടക്കുന്ന ഉദ്വേഗഭരിതമായ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മനോഹരമായ പശ്ചാത്തലസംഗീതവും ലോങ് ഷോട്ടുകളും ഉപയോഗിച്ച് സ്‌ക്രീനിൽ വിസ്‌മയം തീർക്കുന്ന മിഷ്കിന്റെ ആവിഷ്കരണ രീതി തന്നെയാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. ഒരുപാട് വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന നായക വേഷം കയ്യടക്കത്തോടെ ഗംഭീരമാക്കിയ ചേരന്റെ പെർഫോമൻസും സിനിമയെ മികവുറ്റതാക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ