യുഡ്സ്കോട്ട് സീസൺ1:എപ്പിസോഡ് 6-10 ( Jordskott Season1 Episode 6-10 ) 2015

മൂവിമിറർ റിലീസ് - 436

പോസ്റ്റർ : അതുൽ പി വി
ഭാഷ ഡാനിഷ്
സംവിധാനം Henrik Björn
പരിഭാഷ ജസീം ജാസി, അനന്തു എ ആർ & അനൂപ്‌ പിസി മീനങ്ങാടി
ജോണർ ക്രൈം/ത്രില്ലർ

7.1/10

സീസൺ കൂടെ പരമ്പര പുറത്തിറക്കി.

ഡാർക്ക്‌ സെറ്റിംഗ്സ്, സ്ലോ ബിൽഡിങ് പ്ലോട്ട്, അറ്റ്മോസ്ഫിയർ.. തുടങ്ങി നോർഡിക് നോയർ ത്രില്ലറുകളുടെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയ, മികച്ചൊരു പരമ്പരയാണ് യൂഡ്സ്ക്കോട്ട്. ഇത്തരം മിസ്റ്ററി ത്രില്ലറുകളുടെ സ്ഥിരം ഘടനകളിൽ നിന്നും, കഥാപരമായ സാമ്യതകളിൽ നിന്നും വ്യത്യസ്മാണീ സീരിസ്. കാടിന്റെ വശ്യതയും, മനോഹാരിതയും, ഭയപ്പെടുത്തുന്ന വന്യതയും അതിന്റെ പൂർണ്ണതയിൽ അനുഭവിപ്പിക്കുന്ന അതിഗംഭീരമായ സിനിമോട്ടോഗ്രാഫിയും, മികച്ച പശ്ചാത്തല സംഗീതവും, ആഴവും വ്യക്തിത്വമുള്ള കഥാപാത്രങ്ങളും, അഭിനേതാക്കളുടെ പ്രകടനങ്ങളും.. എല്ലാം ചേർന്ന് ഒരു മികച്ച അനുഭവമായിരിക്കും ഈ പരമ്പര നിങ്ങൾക്ക് നൽകുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ