യാരാ ( Yara ) 2021

മൂവിമിറർ റിലീസ് - 556

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇറ്റാലിയൻ
സംവിധാനം Marco Tullio Giordana
പരിഭാഷ സുമന്ദ് മോഹൻ
ജോണർ ക്രൈം/ത്രില്ലർ

6.3/10

യാറ….. അന്ന് ആ മഞ്ഞു പെയ്യുന്ന ആ സായാഹ്നത്തിൽ ജിമ്മിൽ നിന്ന് വേഗം വീട്ടിലേക്ക് ഇറങ്ങിയതായിരുന്നു. പക്ഷെ നേരം ഒത്തിരി വൈകിയിട്ടും അവൾ വീട്ടിൽ എത്തിച്ചേർന്നില്ല. റോഡിൽ മല്പിടുത്തമോ മറ്റോ നടന്നത്തിന്റെ തെളിവുകളില്ല. ആരും കുട്ടിയെ കണ്ടിട്ടില്ല ഉച്ചത്തിലുള്ള ബഹളങ്ങളോ നിലവിളിയോ ഒന്നും കേട്ടിട്ടില്ല. ഒരു തെളിവ് പോലും ബാക്കി വെയ്ക്കാതെ അവൾ ആ വഴിയിൽ എവിടെയോ വെച്ച് അപ്രത്യക്ഷയായി. മാസങ്ങൾ കടന്നു പോയി. യാറ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന രക്ഷിതാക്കളെ തേടി ആ ദുരന്ത വാർത്ത എത്തുന്നു. യാറ കൊല്ലപ്പെട്ടിരിക്കുന്നു.അഴുകിയ നിലയിൽ ഉള്ള ആവളുടെ ശവശരീരം പോലീസ് കണ്ടെത്തുന്നു.
ആരായിരിക്കും യാറയുടെ മരണത്തിന് പിന്നിൽ? എന്തിനായിരിക്കും അയാൾ അത് ചെയ്തത്?

ഇറ്റലിയിൽ ചർച്ചാ വിഷയമായ യാറാ ഗാമ്പിറാശ്യോ മർഡർ കേസിനെ ആസ്പതമാക്കി ചിത്രീകരിച്ച്, നെറ്റ്ഫ്‌ളിക്സിലൂടെ പുറത്തിറങ്ങിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ആയിരുന്നു യാറ.
മികച വിഷ്വൽസും, പശ്ചാത്തല സംഗീതവും, അഭിനേതാക്കളുടെ നല്ല പ്രകടനങ്ങളും ഒത്തു ചേർന്ന ചിത്രം വളരെ റിയലിസ്റ്റിക് ആയാണ് കഥ പറഞ്ഞു പോകുന്നത്.

©️ശ്രീരാജ് പി കെ

അഭിപ്രായങ്ങൾ പങ്കുവെക്കാൻ